തീം പാര്‍ക്ക് റൈഡ് പ്രവര്‍ത്തനം നിലച്ചു; യാത്രക്കാര്‍ കുടുങ്ങിയത് 100 അടി ഉയരത്തില്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

ലണ്ടന്‍: തീം പാര്‍ക്കിലെ അഡ്വഞ്ചര്‍ റൈഡ് പ്രവര്‍ത്തനം നിലച്ച് യാത്രക്കാരുമായി തൂങ്ങിക്കിടന്നു. റോളര്‍ കോസ്റ്റര്‍ റൈഡാണ് 100 അടി ഉയരത്തില്‍ കുത്തനെ തൂങ്ങിക്കിടന്നത്. ഇംഗ്ലണ്ടിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടന്‍ ടവേഴ്‌സിലാണ് സംഭവമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 20 മിനിറ്റിന് ശേഷമാണ് എന്‍ജിനീയര്‍മാര്‍ക്ക് റൈഡ് തിരികെയെത്തിച്ച് യാത്രക്കാരെ ഇറക്കാന്‍ കഴിഞ്ഞത്. റൈഡ് അന്തരീക്ഷത്തില് നില്ക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള് പുറത്ത് വന്നിട്ടുണ്ട്.
2015ല്‍ ഇതേ റൈഡിലുണ്ടായ അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു പെണ്‍കുട്ടിക്ക് അപകടത്തില്‍ കാല്‍ നഷ്ടമാകുകയും ചെയ്തു. പിന്നീട് മാസങ്ങളോളം ഈ റൈഡ് അടച്ചിട്ടിരുന്നു. ഒരു മാസം മുമ്പും ഈ തീം പാര്‍ക്കില്‍ ഒരു റൈഡ് ഇതേ വിധത്തില്‍ പ്രവര്‍ത്തനം നിലച്ചിരുന്നു.
വീഡിയോ കാണാം
At Alton Towers and staying over in a pod with Sam. Nearly stuck on the Smiler tho… pic.twitter.com/DhSE3A25nn
— Terry Brooks (@TerryBpne) July 23, 2019