ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു

ഇന്ത്യന് വംശജനായ അമേരിക്കന് പോലീസ് ഓഫീസര് വെടിയേറ്റു മരിച്ചു. റോണില് സിങാണ്(33) വാഹന പരിശോധനയ്ക്കിടെ വെടിയേറ്റ് മരിച്ചത്. കൊലയാളിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. റോണിലിനെ വെടിവെച്ച ശേഷം ഇയാള് കടന്നു കളഞ്ഞതായി ന്യൂമാന് പോലീസ് അറിയിച്ചു. വാഹന പരിശോധനയ്ക്കിടെ പ്രകോപനമൊന്നുമില്ലാതെ അക്രമി വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
 | 
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു. റോണില്‍ സിങാണ്(33) വാഹന പരിശോധനയ്ക്കിടെ വെടിയേറ്റ് മരിച്ചത്. കൊലയാളിയെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. റോണിലിനെ വെടിവെച്ച ശേഷം ഇയാള്‍ കടന്നു കളഞ്ഞതായി ന്യൂമാന്‍ പോലീസ് അറിയിച്ചു. വാഹന പരിശോധനയ്ക്കിടെ പ്രകോപനമൊന്നുമില്ലാതെ അക്രമി വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസ്മസ് ദിവസം അധിക ഡ്യൂട്ടിയുണ്ടായിരുന്ന റോണില്‍ സിങ് സ്ഥിര വാഹന പരിശോധന നടത്തുന്നതിനിടെ അജ്ഞാതനായ യുവാവ് വെടിവെക്കുകയായിരുന്നു. റോണില്‍ സിങ് ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ അക്രമി രക്ഷപ്പെട്ടിരുന്നു. റോണിലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥന്റെ മരണത്തില്‍ അനുശോചനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോണില്‍ സിങ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ന്യൂമാന്‍ പോലീസില്‍ ജോലി ചെയ്തുവരികയാണ്. അനാമികയാണ് ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട്.