റഷ്യന്‍ സൈനിക വിമാനം സിറിയന്‍ തീരത്ത് വെച്ച് അപ്രത്യക്ഷമായി

സിറിയന് തീരത്തുവെച്ച് റഷ്യന് യുദ്ധവിമാനം കാണാതായി. 14 പേരുമായി പുറപ്പെട്ട ഐ എല് 20 യുദ്ധവിമാനത്തിന് കണ്ട്രോള് റൂമുമായുള്ള ബന്ധം നഷ്ടമായെന്നാണ് വിവരം. വിമാനം റഡാറില് നിന്നും അപ്രത്യക്ഷമായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇസ്രയേല് യുദ്ധവിമാനങ്ങള് നടത്തിയ ആക്രമണത്തില് ഐ എല് 20 തകര്ന്നതാണെന്നും സൂചനയുണ്ട്.
 | 

റഷ്യന്‍ സൈനിക വിമാനം സിറിയന്‍ തീരത്ത് വെച്ച് അപ്രത്യക്ഷമായി

മോസ്‌കോ: സിറിയന്‍ തീരത്തുവെച്ച് റഷ്യന്‍ യുദ്ധവിമാനം കാണാതായി. 14 പേരുമായി പുറപ്പെട്ട ഐ എല്‍ 20 യുദ്ധവിമാനത്തിന് കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടമായെന്നാണ് വിവരം. വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഐ എല്‍ 20 തകര്‍ന്നതാണെന്നും സൂചനയുണ്ട്.

ലതാകിയ പ്രവിശ്യയില്‍ ഇസ്രയേലിന്റെ നാല് എഫ് 16 യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുന്നതിനിടെയാണ് ഐ എല്‍ 20 കാണാതായതെന്ന് റഷ്യന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. സിറിയന്‍ സൈന്യം ഇസ്രയേലുമായി പോരാട്ടം നടത്തുന്നതിനിടെ റഷ്യന്‍ വിമാനം അറിയാതെ വെടിവെച്ചിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

കഹാമിം എയര്‍ബേസില്‍നിന്ന് തിരിച്ചു വരുന്ന വഴി മെഡിറ്ററേനിയന്‍ കടലില്‍ വിമാനം വീണതാകാമെന്നും സൂചനയുണ്ട്. വിമാനത്തിലുണ്ടായിരുന്നു ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യ തയ്യാറായിട്ടില്ല. വിമാനത്തില്‍ ആയുധങ്ങളും ബോംബുകളും ഉണ്ടായിരുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.