ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ജേണലിസ്റ്റിനെ തുടരെ ചുംബിച്ച് റഷ്യന്‍ സുന്ദരികളുടെ ആഘോഷം; വീഡിയോ കാണാം

മോസ്കോ: ലൈവ് റിപ്പോര്ട്ട് ചെയ്യുന്ന ജേണലിസ്റ്റുകളോട് ചെറിയ തമാശകളും കളിയാക്കലുകളും നടത്തുന്ന സംഭവങ്ങള് മാധ്യമലോകത്ത് പതിവാണ്. എന്നാല് റഷ്യയിലെ കാര്യങ്ങള് വ്യത്യസ്ഥമാണ്. ലൈവ് റിപ്പോര്ട്ട് ചെയ്യുന്ന ജേണലിസ്റ്റുകളെ ചുംബിക്കുന്നതാണ് ഇപ്പോഴത്തെ റഷ്യന് ട്രെന്ഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ആയിരക്കണക്കിന് മാധ്യമ പ്രവര്ത്തകരാണ് ലോകകപ്പ് ഫുട്ബോള് റിപ്പോര്ട്ട് ചെയ്യാന് ഇപ്പോള് റഷ്യയിലെത്തിയിരിക്കുന്നത്. ഇവരില് മിക്കവരും ഇത്തരം കളിയാക്കലിന് ഇരയായിട്ടുമുണ്ട്. ഏറ്റവും പുതിയ വാര്ത്ത ലൈവായി ദക്ഷിണ കൊറിയന് റിപ്പോര്ട്ടറെ ചുംബിച്ച് ആഘോഷിക്കുന്ന റഷ്യന് സുന്ദരികളുടെതാണ്. ദക്ഷിണകൊറിയന് ചാനലായ
 | 

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ജേണലിസ്റ്റിനെ തുടരെ ചുംബിച്ച് റഷ്യന്‍ സുന്ദരികളുടെ ആഘോഷം; വീഡിയോ കാണാം

മോസ്‌കോ: ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്ന ജേണലിസ്റ്റുകളോട് ചെറിയ തമാശകളും കളിയാക്കലുകളും നടത്തുന്ന സംഭവങ്ങള്‍ മാധ്യമലോകത്ത് പതിവാണ്. എന്നാല്‍ റഷ്യയിലെ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്ന ജേണലിസ്റ്റുകളെ ചുംബിക്കുന്നതാണ് ഇപ്പോഴത്തെ റഷ്യന്‍ ട്രെന്‍ഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് ലോകകപ്പ് ഫുട്‌ബോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇപ്പോള്‍ റഷ്യയിലെത്തിയിരിക്കുന്നത്. ഇവരില്‍ മിക്കവരും ഇത്തരം കളിയാക്കലിന് ഇരയായിട്ടുമുണ്ട്.

ഏറ്റവും പുതിയ വാര്‍ത്ത ലൈവായി ദക്ഷിണ കൊറിയന്‍ റിപ്പോര്‍ട്ടറെ ചുംബിച്ച് ആഘോഷിക്കുന്ന റഷ്യന്‍ സുന്ദരികളുടെതാണ്. ദക്ഷിണകൊറിയന്‍ ചാനലായ എം.ബി.എന്നിന്റെ റിപ്പോര്‍ട്ടര്‍ ലൈവായി സംസാരിക്കുന്നതിനിടെ രണ്ട് യുവതികള്‍ അദ്ദേഹത്തിന് നേരെ വന്ന് ചുംബിക്കുകയായിരുന്നു. ഇതോടെ റിപ്പോര്‍ട്ട് ചെയ്യാനാകാതെ അദ്ദേഹം ബുദ്ധിമുട്ടുകയും ചെയ്തു. പക്ഷേ സംഭവം ചിരിച്ചുകൊണ്ടാണ് അദ്ദേഹം നേരിട്ടത്.

കഴിഞ്ഞ ദിവസം ലൈവായി വനിത റിപ്പോര്‍ട്ടറെ ചുംബിച്ച റഷ്യന്‍ യുവാവ് പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. സുഹൃത്തുക്കളോട് ബെറ്റ് വെച്ചതിന് ശേഷമാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു ഇയാളുടെ ന്യായീകരണം. അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം അക്രമങ്ങള്‍ റഷ്യയില്‍ പതിവാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതലും സ്ത്രീകളാണ് ഇത്തരം അപമാനത്തിന് ഇരയാകുന്നത്.

വീഡിയോ കാണാം.