കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ യോഗം ചേരുന്നു; നേതൃത്വം നല്‍കുന്നത് സൗദി

കാശ്മീര് വിഷയം ചര്ച്ച ചെയ്യുന്നതിനായി ഇസ്ലാമിക് രാഷ്ട്രങ്ങള് യോഗം ചേരുന്നു.
 | 
കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ യോഗം ചേരുന്നു; നേതൃത്വം നല്‍കുന്നത് സൗദി

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇസ്ലാമിക് രാഷ്ട്രങ്ങള്‍ യോഗം ചേരുന്നു. ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) ആണ് പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്. സൗദി അറേബ്യയാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

പാകിസ്ഥാന്റെ നിരന്തര പ്രേരണയെത്തുടര്‍ന്നാണ് സൗദി ഇതിന് തയ്യാറായതെന്നാണ് സൂചന. യോഗം നയതന്ത്ര തലത്തില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടിയായേക്കും. ഒ.ഐ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തെക്കുറിച്ചുള്ള വിവരം പാക് സന്ദര്‍ശനത്തിനിടെ സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദാണ് പുറത്തു വിട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയില്‍ നടക്കുന്ന യോഗത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. 57 രാജ്യങ്ങളാണ് ഒ.ഐ.സിയില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ സുരക്ഷയും പുണ്യസ്ഥലങ്ങളുടെ സംരക്ഷണവും ഉറപ്പാക്കണമെന്ന് ഡിസംബര്‍ 22ന് ഒ.ഐ.സി പ്രസ്താവന നടത്തിയിരുന്നു. പൗരത്വ വിഷയം, ബാബ്റി മസ്ജിദ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായേക്കും.