ജമാല്‍ ഖഷോഗിയുടെ കൊല; സൗദിയുടെ 500 മില്യന്‍ ഡോളറിന്റെ മെഗാസിറ്റി പദ്ധതിയില്‍ നിന്ന് അമേരിക്കന്‍ ഉപദേശകര്‍ പിന്മാറി

മാധ്യമ പ്രവര്ത്തകനായ ജമാല് ഖഷോഗിയുടെ കൊലപാതകത്തിന് പശ്ചാത്തലത്തില് സൗദി അറേബ്യക്ക് സുപ്രധാന അന്താരാഷ്ട്ര ബന്ധങ്ങള് നഷ്ടമാകുന്നതായി റിപ്പോര്ട്ടുകള്. സൗദി രാജകുമാരന് മുഹമ്മദ് ബിന് സല്മാന്റെ വിഷന്-2030 ഭാഗമായി നിര്മ്മിക്കുന്ന മെഗാസിറ്റി പദ്ധതിയുടെ ഉപദേശക സമിതിയില് നിന്നും പ്രമുഖര് പിന്മാറി. വൈ കോംബിനേറ്റര് തലവന് സാം അള്ട്ട്മാന്, മുന് അമേരിക്കന് എനര്ജി സെക്രട്ടറി ഏണസ്റ്റ് മോണിസ് എന്നിവരാണ് ഉപദേശ സ്ഥാനങ്ങളില് നിന്ന് പിന്മാറിയിരിക്കുന്നത്. ഇത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
 | 

ജമാല്‍ ഖഷോഗിയുടെ കൊല; സൗദിയുടെ 500 മില്യന്‍ ഡോളറിന്റെ മെഗാസിറ്റി പദ്ധതിയില്‍ നിന്ന് അമേരിക്കന്‍ ഉപദേശകര്‍ പിന്മാറി

റിയാദ്: മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പശ്ചാത്തലത്തില്‍ സൗദി അറേബ്യക്ക് സുപ്രധാന അന്താരാഷ്ട്ര ബന്ധങ്ങള്‍ നഷ്ടമാകുന്നതായി റിപ്പോര്‍ട്ടുകള്‍. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ വിഷന്‍-2030 ഭാഗമായി നിര്‍മ്മിക്കുന്ന മെഗാസിറ്റി പദ്ധതിയുടെ ഉപദേശക സമിതിയില്‍ നിന്നും പ്രമുഖര്‍ പിന്മാറി. വൈ കോംബിനേറ്റര്‍ തലവന്‍ സാം അള്‍ട്ട്മാന്‍, മുന്‍ അമേരിക്കന്‍ എനര്‍ജി സെക്രട്ടറി ഏണസ്റ്റ് മോണിസ് എന്നിവരാണ് ഉപദേശ സ്ഥാനങ്ങളില്‍ നിന്ന് പിന്മാറിയിരിക്കുന്നത്. ഇത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

500 ബില്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് സൗദി മെഗാസിറ്റി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ 33 മടങ്ങ് വലിപ്പത്തിലായിരിക്കും മെഗാസിറ്റി അണിയിച്ചൊരുക്കുക. സൗദി രാജകുമാരന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണിത്. അന്താരാഷ്ട്ര തലത്തില്‍ വലിയ വികസന മാതൃകകള്‍ അവതരിപ്പിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. 100 ശതമാനം പാരമ്പര്യേതര എനര്‍ജിയായിരിക്കും നഗരം ഉപയോഗിക്കുക. നിയോം എന്നാണ് നഗരത്തിന് പേരിട്ടിരിക്കുന്നത്. അറബിയില്‍ പുതിയ ഭാവി എന്നാണ് വാക്കിനര്‍ത്ഥം. ചെങ്കടലിനു കുറുകെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ഒരു പാലവും മെഗാസിറ്റിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.

എന്നാല്‍ ഉപദേശക സമിതിയില്‍ നിന്നും വിദഗ്ദ്ധരായ ആളുകള്‍ പിന്മാറുന്നത് പദ്ധതിക്ക് ക്ഷീണം ചെയ്യുമെന്നാണ് സൂചന. ഖഷോഗി വധവുമായി ബന്ധപ്പെട്ട് ഗുരുതര പ്രത്യാഘാതങ്ങള്‍ സൗദി നേരിടേണ്ടി വരുമെന്ന് നേരത്തെ അമേരിക്കയും വ്യക്തമാക്കിയിരുന്നു. ഖഷോഗി വധവുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്തുവരുന്നത് വരെ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുന്നതായി സാം അള്‍ട്ട്മാന്‍ വ്യക്തമാക്കി. സൗദി സര്‍ക്കാരിന്റെ വിശ്വസ്തരായി പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് ഖഷോഗിയുടെ വധത്തിന് പിന്നിലെന്നാണ് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഘത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പേഴ്‌സണല്‍ ബോഡി ഗാര്‍ഡും ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.