അമേരിക്കന്‍ സേനയില്ലെങ്കില്‍ സൗദി ഭരണാധികാരി അധികാരത്തില്‍ രണ്ടാഴ്ച തികക്കില്ലെന്ന് ട്രംപ്

സൗദി അറേബ്യയെയും ഭരണാധികാരി സല്മാന് രാജാവിനെയും അധിക്ഷേപിച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. അമേരിക്കന് സൈന്യമാണ് സൗദി അറേബ്യയെ സംരക്ഷിക്കുന്നതെന്നും സേനയുടെ പിന്തുണയില്ലെങ്കില് സല്മാന് രാജാവ് അധികാരത്തില് രണ്ടാഴ്ച തികക്കില്ലെന്നും താന് മുന്നറിയിപ്പു നല്കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. സൗദി അറേബ്യയെ അമേരിക്ക സംരക്ഷിക്കുകയാണ്. സല്മാന് രാജാവിനെ എനിക്ക് ഇഷ്ടമാണ്. എന്നാല് നിങ്ങളെ ഞങ്ങള് സംരക്ഷിക്കുകയാണെന്ന് രാജാവിനോട് താന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സേനയ്ക്ക് നിങ്ങള് തന്നെ പണംമുടക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും മിസിസിപ്പിയില് നടന്ന ഒരു റാലിയില് ട്രംപ് പറഞ്ഞു.
 | 

അമേരിക്കന്‍ സേനയില്ലെങ്കില്‍ സൗദി ഭരണാധികാരി അധികാരത്തില്‍ രണ്ടാഴ്ച തികക്കില്ലെന്ന് ട്രംപ്

സൗദി അറേബ്യയെയും ഭരണാധികാരി സല്‍മാന്‍ രാജാവിനെയും അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈന്യമാണ് സൗദി അറേബ്യയെ സംരക്ഷിക്കുന്നതെന്നും സേനയുടെ പിന്തുണയില്ലെങ്കില്‍ സല്‍മാന്‍ രാജാവ് അധികാരത്തില്‍ രണ്ടാഴ്ച തികക്കില്ലെന്നും താന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. സൗദി അറേബ്യയെ അമേരിക്ക സംരക്ഷിക്കുകയാണ്. സല്‍മാന്‍ രാജാവിനെ എനിക്ക് ഇഷ്ടമാണ്. എന്നാല്‍ നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുകയാണെന്ന് രാജാവിനോട് താന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സേനയ്ക്ക് നിങ്ങള്‍ തന്നെ പണംമുടക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും മിസിസിപ്പിയില്‍ നടന്ന ഒരു റാലിയില്‍ ട്രംപ് പറഞ്ഞു.

സൗദിക്ക് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയത് എന്നാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ട്രംപ് ഭരണകൂടവും സൗദിയുമായി ഊഷ്മളമായ ബന്ധമാണ് നിലവിലുള്ളത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം നടത്തിയ വിദേശ സന്ദര്‍ശനത്തിന് ട്രംപ് തെരഞ്ഞെടുത്തതും സൗദി അറേബ്യ തന്നെയായിരുന്നു. ഇറാനെതിരായ നിലപാടുകളില്‍ ഇരു രാജ്യങ്ങളും ഒറ്റക്കെട്ടാണെന്നതും സൗഹൃദത്തിന് ശക്തി പകര്‍ന്നിരുന്നു. ആഗോള സാമ്പത്തിക വളര്‍ച്ചയും എണ്ണവിലയിലെ സ്ഥിരതയും നിലനിര്‍ത്തുന്ന വിഷയത്തില്‍ കഴിഞ്ഞ ശനിയാഴ്ച ട്രംപ് സല്‍മാന്‍ രാജാവുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എണ്ണ ഉദ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകിന്റെ നേതൃസ്ഥാനം സൗദിയാണ് കയ്യാളുന്നത്. നിലവില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ദ്ധനയ്ക്ക് ഒപെകിനെയാണ് അമേരിക്ക പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. മറ്റു ലോകരാഷ്ട്രങ്ങളെ ഒപെക് അംഗങ്ങള്‍ ചൂഷണം ചെയ്യുകയാണെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.