സര്‍ക്കസ് കലാകാരി ഇറുകിയ വസ്ത്രം ധരിച്ചതില്‍ യാഥാസ്ഥിതികരുടെ പ്രതിഷേധം; സൗദി എന്റര്‍ടെയിന്‍മെന്റ് മേധാവിയെ പുറത്താക്കി

സര്ക്കസ് കലാകാരി ഇറുകിയ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെത്തുടര്ന്നുണ്ടായ വിവാദത്തില് സൗദി ജനറല് എന്റര്ടെയിന്മെന്റ് അതോറിറ്റി ചെയര്മാന്റെ സ്ഥാനം തെറിച്ചു. ഇറുകിയ വസ്ത്രങ്ങള് ധരിച്ച സര്ക്കസ് കലാകാരിയുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പ്രചരിച്ചതോടെ യാഥാസ്ഥിതികര് വന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്ന്ന് അതോറിറ്റി ചെയര്മാന് അഹമ്മദ് അല് ഖത്തീബിനെ സ്ഥാനത്തു നിന്ന് നീക്കാന് ഭരണകൂടം നിര്ദേശിക്കുകയായിരുന്നു.
 | 

സര്‍ക്കസ് കലാകാരി ഇറുകിയ വസ്ത്രം ധരിച്ചതില്‍ യാഥാസ്ഥിതികരുടെ പ്രതിഷേധം; സൗദി എന്റര്‍ടെയിന്‍മെന്റ് മേധാവിയെ പുറത്താക്കി

റിയാദ്: സര്‍ക്കസ് കലാകാരി ഇറുകിയ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ സൗദി ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി ചെയര്‍മാന്റെ സ്ഥാനം തെറിച്ചു. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച സര്‍ക്കസ് കലാകാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യാഥാസ്ഥിതികര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍ ഖത്തീബിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ ഭരണകൂടം നിര്‍ദേശിക്കുകയായിരുന്നു.

ഇദ്ദേഹത്തെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തതായി സൗദി പ്രസ് ഏജന്‍സിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. റിയാദില്‍ നടന്ന സര്‍ക്കസ് പ്രകടനത്തിലാണ് കലാകാരി ഇറുകിയ വസ്ത്രങ്ങള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കിരീടാവകാശിയായ മൊഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് നേരിട്ട തിരിച്ചടിയായാണ് ഈ നടപടി കണക്കാക്കപ്പെടുന്നത്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിലുള്ള വിലക്ക് നീക്കുകയും സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ ഉത്തരവിടുകയും സംഗീത സദസുകള്‍ക്കും മറ്റും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കൊപ്പം ഇരിക്കാന്‍ അവസരം നല്‍കുകയും ചെയ്തതിലൂടെ യാഥാസ്ഥിതികരുടെ എതിര്‍പ്പ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേടിയിരുന്നു. സ്ത്രീകള്‍ക്കായി റിയാദില്‍ ആരംഭിച്ച ഒരു ജിംനേഷ്യം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലില്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.