സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുകള്. ഇറാനിയന് മാധ്യമങ്ങളാണ് സൗദി കിരീടാവകാശി കൊല്ലപ്പെട്ടതായി സംശയമുന്നയിച്ചിരിക്കുന്നത്. കുറേ ദിവസങ്ങളായി മുഹമ്മദ് ബിന് സല്മാന് പൊതുപരിപാടികളില് നിന്ന് വിട്ടുനില്ക്കുകയായിരുന്നു. സ്ഥിരമായി മാധ്യമങ്ങളെ കാണുന്ന ശീലമുള്ള വ്യക്തിയാണ് മുഹമ്മദ് ബിന് സല്മാന്. എന്നാല് കഴിഞ്ഞ പതിനഞ്ചോളം ദിവസമായി അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭ്യമല്ല.
 | 

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇറാനിയന്‍ മാധ്യമങ്ങളാണ് സൗദി കിരീടാവകാശി കൊല്ലപ്പെട്ടതായി സംശയമുന്നയിച്ചിരിക്കുന്നത്. കുറേ ദിവസങ്ങളായി മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സ്ഥിരമായി മാധ്യമങ്ങളെ കാണുന്ന ശീലമുള്ള വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. എന്നാല്‍ കഴിഞ്ഞ പതിനഞ്ചോളം ദിവസമായി അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭ്യമല്ല.

ഏപ്രില്‍ 21ന് റിയാദിലെ രാജകൊട്ടാരത്തിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ടുതവണ വെടിയേറ്റ മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊല്ലപ്പെട്ടെന്നാണ് കെയ്ഹാന്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഭരണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് പല ഗ്രൂപ്പുകളും മുഹമ്മദ് ബിന്‍ സല്‍മാനെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അറബ് രാഷ്ട്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അയച്ച രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കെയ്ഹാന്‍ പത്രം സല്‍മാന്റെ കൊലപാതകം സ്ഥിരീകരിച്ചിരിക്കുന്നത്.

യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോമ്പിയോ റിയാദ് സന്ദര്‍ശിച്ച വേളയിലും സല്‍മാന്‍ രാജാവ് മാധ്യമങ്ങളെ കണ്ടിരുന്നില്ല. റിയാദ് വെടിവെപ്പിന് ശേഷം ഇദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളോ ദൃശ്യങ്ങളോ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ വൃത്തങ്ങള്‍ കൊലപാതക വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.