പുല്‍വാമ ആക്രമണം; സൗദി രാജകുമാരന്റെ പാക് സന്ദര്‍ശനം വൈകിപ്പിച്ചു

പുല്വാമയില് 40ലേറെ സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന്റെ പാകിസ്ഥാന് സന്ദര്ശനം ഒരു ദിവസത്തേക്ക് വൈകിപ്പിച്ചു. നേരത്തെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി രംഗത്ത് വന്നിരുന്നു. തീവ്രവാദവിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് ഇന്ത്യക്ക് പിന്തുണ നല്കുമെന്നും സൗദി അധികൃതര് വ്യക്തമാക്കിയിരുന്നു.
 | 
പുല്‍വാമ ആക്രമണം; സൗദി രാജകുമാരന്റെ പാക് സന്ദര്‍ശനം വൈകിപ്പിച്ചു

റിയാദ്: പുല്‍വാമയില്‍ 40ലേറെ സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം ഒരു ദിവസത്തേക്ക് വൈകിപ്പിച്ചു. നേരത്തെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി രംഗത്ത് വന്നിരുന്നു. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് പിന്തുണ നല്‍കുമെന്നും സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇസ്ലാമാബാദില്‍ എത്തുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നാളെ മാത്രമെ സന്ദര്‍ശനത്തിന് എത്തുകയുള്ളുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വിമര്‍ശനങ്ങളുമായി ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്താന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ പാകിസ്താനോട് ഇനിയും ആവശ്യപ്പെടുമെന്നും യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് ആവശ്യമായി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.