മതനിന്ദ; സൗദിയില്‍ മലയാളി എഞ്ചിനിയറുടെ ശിക്ഷ ഇരട്ടിയാക്കി, അമുസ്ലീമായതിനാല്‍ വധശിക്ഷ നല്‍കുന്നില്ലെന്ന് കോടതി

പ്രവാചകന് മുഹമ്മദിനെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചു അപകീര്ത്തിപരമായ പരാമര്ശം നടത്തിയ മലയാളി എഞ്ചിനീയറുടെ ശിക്ഷ സൗദി കോടതി 10 വര്ഷമായി വര്ധിപ്പിച്ചു. കേസില് കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലപ്പുഴ സ്വദേശിയായ വിഷ്ണു ദേവിന് നേരത്തെ അഞ്ച് വര്ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. എന്നാല് കേസില് മതിയായ ശിക്ഷ പ്രതിക്ക് ലഭിച്ചില്ലെന്ന് വ്യക്തമാക്കി പ്രൊസിക്യൂഷന് മേല്ക്കോടതിയെ സമീപിച്ചതോടെ ശിക്ഷ ഇരട്ടിയാക്കുകയായിരുന്നു.
 | 
മതനിന്ദ; സൗദിയില്‍ മലയാളി എഞ്ചിനിയറുടെ ശിക്ഷ ഇരട്ടിയാക്കി, അമുസ്ലീമായതിനാല്‍ വധശിക്ഷ നല്‍കുന്നില്ലെന്ന് കോടതി

റിയാദ്: പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചു അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി എഞ്ചിനീയറുടെ ശിക്ഷ സൗദി കോടതി 10 വര്‍ഷമായി വര്‍ധിപ്പിച്ചു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലപ്പുഴ സ്വദേശിയായ വിഷ്ണു ദേവിന് നേരത്തെ അഞ്ച് വര്‍ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. എന്നാല്‍ കേസില്‍ മതിയായ ശിക്ഷ പ്രതിക്ക് ലഭിച്ചില്ലെന്ന് വ്യക്തമാക്കി പ്രൊസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിച്ചതോടെ ശിക്ഷ ഇരട്ടിയാക്കുകയായിരുന്നു.

വിഷ്ണു ദേവ് മുസ്ലീമായിരുന്നെങ്കില്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും വിധിക്കില്ലായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. സൗദിയില്‍ എഞ്ചിനീയറായിരുന്ന വിഷ്ണു ദേവ് യൂറോപ്യന്‍ പൗരയായ ഒരു വനിതയുമായി സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആധാരം. പ്രവാചകനെയും മതത്തെതയും സൗദിയിലെ ഭരണക്രമങ്ങളെയും അധിക്ഷേപിക്കുന്നതായിരുന്നു പരാമര്‍ശം. തുടര്‍ന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ 5 വര്‍ഷം തടവും ഒരു ലക്ഷം സൗദി റിയാല്‍ പിഴയും വിധിച്ചു.

വിഷ്ണു ദേവിന്റെ മോചനത്തിനായി ഇന്ത്യന്‍ എംബസി വഴി ബന്ധുക്കള്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. പിന്നാലെയാണ് ശിക്ഷ ഇരട്ടിയാക്കി വിധി വന്നിരിക്കുന്നത്. പ്രവാചകനെയും മതത്തെയും നിന്ദിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് നേരത്തെ സൗദി മുന്നറിയിപ്പ് നല്‍കിയിരുന്നു.