സൗദി കിരീടാവകാശി സ്ഥാനത്തു നിന്ന് മുഹമ്മദ് ബിന്‍ സല്‍മാനെ നീക്കാന്‍ ശ്രമമെന്ന് സ്പാനിഷ് പത്രം

സൗദി അറേബ്യയുടെ കിരീടാവകാശത്തില് നിന്ന് മുഹമ്മദ് ബിന് സല്മാനെ നീക്കാന് ശ്രമമെന്ന് സ്പാനിഷ് പത്രം പബ്ലികോ. സൗദി ഭരണാധികാരി സല്മാന് രാജാവ് ഇതേക്കുറിച്ച് ആലോചിക്കുന്നുവെന്നാണ് പത്രം പറയുന്നത്. വിവാദമായ പല പ്രശ്നങ്ങളിലും പദ്ധതികളിലും മുഹമ്മദ് ബിന് സല്മാന്റെ ഇടപെടല് വിമര്ശനങ്ങള് ഉയര്ത്തിയിരുന്നു. ഇതേത്തുടര്ന്നാണ് രാജാവിന്റെ നടപടിയെന്നാണ് റിപ്പോര്ട്ട്.
 | 

സൗദി കിരീടാവകാശി സ്ഥാനത്തു നിന്ന് മുഹമ്മദ് ബിന്‍ സല്‍മാനെ നീക്കാന്‍ ശ്രമമെന്ന് സ്പാനിഷ് പത്രം

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശത്തില്‍ നിന്ന് മുഹമ്മദ് ബിന്‍ സല്‍മാനെ നീക്കാന്‍ ശ്രമമെന്ന് സ്പാനിഷ് പത്രം പബ്ലികോ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇതേക്കുറിച്ച് ആലോചിക്കുന്നുവെന്നാണ് പത്രം പറയുന്നത്. വിവാദമായ പല പ്രശ്‌നങ്ങളിലും പദ്ധതികളിലും മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാജാവിന്റെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ദേശീയവും അന്താരാഷ്ട്രവുമായ പല വിഷയങ്ങളിലും ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതതകള്‍ രൂക്ഷമാണ്. പലസ്തീന്‍ വിഷയത്തില്‍ ഇരുവരും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസത്തിലാണ്. ഇസ്രയേലിന് അനുകൂലമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിലപാട്. അതേസമയം ജൂലൈയില്‍ സല്‍മാന്‍ രാജാവ് പലസ്തീന് അനുകൂലമായി സംസാരിച്ചിരുന്നു.

എണ്ണക്കമ്പനിയായ അരാംകോയുടെ 5 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം സല്‍മാന്‍ രാജാവ് റദ്ദാക്കിയിരുന്നു. കിരീടാവകാശി കൊണ്ടുവന്ന വിഷന്‍ 2030 പദ്ധതിയിലെ പ്രധാന നിര്‍ദേശമായിരുന്നു ഓഹരി വില്‍പന. എണ്ണ കേന്ദ്രീകരിച്ചുള്ള സമ്പദ് വ്യവസ്ഥയെ മത്സരാധിഷ്ഠിതമാക്കാനുദ്ദേശിച്ചാണ് വിഷന്‍ 2030 അവതരിപ്പിച്ചത്. ഇതുകൂടാതെ യെമനില്‍ സൗദി നടത്തുന്ന യുദ്ധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പങ്ക് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.