അമേരിക്കയില്‍ വനിതാ അംബാസഡറെ നിയമിച്ച് സൗദി
അമേരിക്കയില് വനിതാ അംബാസഡറെ നിയമിച്ച് സൗദി അറേബ്യ. റിമ ബിന്ത് ബന്ദര് രാജകുമാരിയാണ് അമേരിക്കയില് നിയമിതയായിരിക്കുന്ന സൗദിയുടെ ആദ്യ വനിതാ അംബാസഡര്. ഖാലിദ് ബിന് സല്മാന് രാജകുമാരനായിരുന്നു ഇതുവരെ സ്ഥാനപതി. കിരീടാവകാശിയായ മുഹമ്മദ് ബിന് സല്മാന്റെ ഇളയ സഹോദരനായ ഖാലിദ് ബിന് സല്മാനെ സൗദിയുടെ പ്രതിരോധ ഉപമന്ത്രിയായി നിയമിച്ചു.
Feb 24, 2019, 17:10 IST
| 
റിയാദ്: അമേരിക്കയില്‍ വനിതാ അംബാസഡറെ നിയമിച്ച് സൗദി അറേബ്യ. റിമ ബിന്ത് ബന്ദര് രാജകുമാരിയാണ് അമേരിക്കയില് നിയമിതയായിരിക്കുന്ന സൗദിയുടെ ആദ്യ വനിതാ അംബാസഡര്. ഖാലിദ് ബിന് സല്മാന് രാജകുമാരനായിരുന്നു ഇതുവരെ സ്ഥാനപതി. കിരീടാവകാശിയായ മുഹമ്മദ് ബിന് സല്മാന്റെ ഇളയ സഹോദരനായ ഖാലിദ് ബിന് സല്മാനെ സൗദിയുടെ പ്രതിരോധ ഉപമന്ത്രിയായി നിയമിച്ചു.
മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ വധത്തെത്തുടര്‍ന്ന് സൗദിക്കു നേരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് അമേരിക്കന്‍ സ്ഥാനപതിയെ സൗദി മാറ്റിയത്. ഖഷോഗി വധത്തില്‍ ഉത്തരവാദികളായ സൗദി ഭരണാധികാരികള്‍ക്കെതിരെ നടപടി വേണമെന്ന് അമേരിക്കന്‍ സെനറ്റര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.