ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ 19 ഫിലിപ്പീനോ സ്ത്രീകള്‍ മോചിതരായി

ഹാലോവീന് ആഘോഷത്തില് പങ്കെടുത്ത് അറസ്റ്റിലായ 19 ഫിലിപ്പീനോ സ്ത്രീകള് മോചിതരായി. ഫിലപ്പൈന്സ് എംബസി നടത്തിയ ഇടപെടലാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്. എന്നാല് ശരീയത്ത് നിയമം ലംഘിച്ചതിന് ഇവരുടെ പേരില് കേസ് നിലവില്ക്കും. ശരീയത്ത് നിയമപ്രകാരം അന്യ പുരുഷന്മാരുമായി പൊതുപരിപാടികളിലും പാര്ട്ടികളിലും പങ്കെടുക്കുന്നതിന് സ്ത്രീകള്ക്ക് വിലക്കുണ്ട്. സൗദി നിയമങ്ങള്ക്ക് വിരുദ്ധമായി ഇത്തരം ആഘോഷ പരിപാടികള് സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് സൗദിയിലെ ഫിലിപ്പൈന്സ് എംബസി പൗരന്മാര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.
 | 

ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ 19 ഫിലിപ്പീനോ സ്ത്രീകള്‍ മോചിതരായി

റിയാദ്: ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ 19 ഫിലിപ്പീനോ സ്ത്രീകള്‍ മോചിതരായി. ഫിലപ്പൈന്‍സ് എംബസി നടത്തിയ ഇടപെടലാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്. എന്നാല്‍ ശരീയത്ത് നിയമം ലംഘിച്ചതിന് ഇവരുടെ പേരില്‍ കേസ് നിലവില്‍ക്കും. ശരീയത്ത് നിയമപ്രകാരം അന്യ പുരുഷന്മാരുമായി പൊതുപരിപാടികളിലും പാര്‍ട്ടികളിലും പങ്കെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വിലക്കുണ്ട്. സൗദി നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇത്തരം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് സൗദിയിലെ ഫിലിപ്പൈന്‍സ് എംബസി പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിയാദിന് സമീപത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലാണ് നിരവധി സൗദി പൗരന്മാര്‍ക്കും വിദേശീയര്‍ക്കുമൊപ്പം യുവതികള്‍ ഹലോവീന്‍ ആഘോഷത്തില്‍ പങ്കെടുത്തത്. തങ്ങളെ ശല്യം ചെയ്യുന്നതായി ഫ്‌ളാറ്റിന് സമീപത്തുള്ളവര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാകുന്നത്. അന്ന് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫിലിപ്പൈന്‍സുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് സൗദി. ഒരു ദശലക്ഷത്തിലധികം ഫിലിപ്പീനോകളാണ് സൗദിയില്‍ തൊഴിലെടുക്കുന്നത്.

പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് സകല വിശുദ്ധരുടെയും തിരുന്നാളിന്റെ തലേന്നായ ഒക്ടോബര്‍ 31നു ഏറെ രാജ്യങ്ങളില്‍ കൊണ്ടാടുന്ന ഒരു വാര്‍ഷിക ഉത്സവമാണ് ‘ഹാലോവീന്‍’. ഹാലോവീന്‍ ആഘോഷിക്കുന്ന ദിവസം വൈകുന്നേരം കുട്ടികളും മുതിര്‍ന്നവരും പൈശാചിക വേഷം ധരിക്കുകയും വീടിനു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ പൈശാചിക രൂപം കെട്ടി മറ്റു വീടുകളില്‍ പോയി ആളുകളെ പേടിപ്പിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹാലോവീന്‍ ദിനം വലിയ ആഘോഷ ദിനമായിട്ടാണ് കൊണ്ടാടുന്നത്. എന്നാല്‍ സൗദിയില്‍ ഇത്തരം സ്വകാര്യ പാര്‍ട്ടികള്‍ക്ക് നിരോധനം നിലനില്‍ക്കുന്നുണ്ട്.