പാക് ലൈംഗികത്തൊഴിലാളി ദുബായ് പോലീസിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ പിടിയിലായി

ദുബായ്: പാകിസ്ഥാന് സ്വദേശിനിയായ സ്ത്രീ ദുബായില്‍ ലൈംഗികത്തൊഴിലിന് പിടിയില്‍. ദുബായ് പോലീസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. 36 കാരിയായ പാക്ക് അക്കൗണ്ടന്റാണ് പിടിയിലായതെന്ന് ദുബായ് പൊലീസ് അറിയിച്ചു. പോലീസ് നിയോഗിച്ച ആളില്‍ നിന്ന് ലൈംഗികതയ്ക്കായി 2000 ദിര്‍ഹം ഇവര്‍ വാങ്ങി. പിന്നീട് ഹോട്ടല്‍ മുറിയില്‍ പരിശോധന നടത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. ലൈംഗികത്തൊഴിലിന് കടുത്ത ശിക്ഷയാണ് യുഎഇ നിയമങ്ങള്‍ നല്‍കുന്നത്.
പോലീസ് നല്കിയ പണവും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവര്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. പിന്നീട് തെളിവുകളോടെ പിടികൂടാനാണ് ഒരാളെ നിയോഗിച്ചത്. ഇയാള്‍ ഈ സത്രീയെ സമീപിക്കുകയും 2000 ദിര്‍ഹം വാഗ്ദാനം നല്‍കുകയുമായിരുന്നു.
പിന്നീട് ഹോട്ടലില്‍ മുറിയെടുത്ത ശേഷം പോലീസ് നിയോഗിച്ചയാള്‍ പണം നല്‍കുകയും പുറത്തു പോകുകയും ചെയ്തു. പിന്നാലെയെത്തിയ പോലീസ് ഇവരെ ഹോട്ടല്‍ മുറിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് അറിയിക്കുന്നത്. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെട്ടു. 26-ാം തിയതി കേസില്‍ കോടതി വിധി പറയും.