ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു
ഷാര്ജയില് ഇതേത്തുടര്ന്ന് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
Jul 2, 2019, 18:24 IST
| ലണ്ടന്‍: ഷാര്‍ജ ഭരണാധികാരികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ അന്തരിച്ചു. ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആണ് അന്തരിച്ചത്. 39 വയസായിരുന്നു. ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം.
തിങ്കളാഴ്ചയാണ് ഇദ്ദേഹം മരിച്ചതെന്ന് റൂളേര്‍സ് കോര്‍ട്ട് പുറപ്പെടുവിച്ച അറിയിപ്പില്‍ പറയുന്നു. ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു ഇദ്ദേഹം. ഷാര്‍ജയില്‍ ഇതേത്തുടര്ന്ന് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ഭൗതിക ശരീരം എന്നാണ് യുഎഇയിലേക്ക് എത്തിക്കുന്നതെന്നും ഖബറടക്കത്തിന്റെ തിയതിയും പിന്നീട് അറിയിക്കുമെന്നാണ് ഷാര്‍ജ് ഭരണകൂടം അറിയിക്കുന്നത്.