വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്; വീഡിയോ കാണാം

ഇസ്താംബുള് വിമാനത്താവളത്തില് രണ്ട് വിമാനങ്ങള് തമ്മില് കൂട്ടിയിടിച്ചു. വിമാനങ്ങള്ക്ക് സാരമായ കേടുപാടുകള് സംഭവിച്ചെങ്കിലും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്പോര്ട്ട് അതോറിറ്റി അറിയിച്ചു. അപകട ദൃശ്യങ്ങള് നവമാധ്യമങ്ങളില് വൈറലായിട്ടുണ്ട്. ദക്ഷിണ കൊറിയന് വിമാന കമ്പനിയായ എഷ്യാനയുടെ എ 330 വിമാനവും ടര്ക്കിഷ് എയര്ലൈന്സിന്റെ എ 321 വിമാനവുമാണ് കൂട്ടിമുട്ടിയ്ത്. ടാക്സി വേയ്ക്ക് സമീപം പാര്ക്ക് ചെയ്തിരുന്ന എ321 വിമാനത്തില് എഷ്യാനയുടെ വിമാനം വന്നിടിക്കുകയായിരുന്നു.
 | 

വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്; വീഡിയോ കാണാം

ഇസ്താംബുള്‍ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വിമാനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അപകട ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ എഷ്യാനയുടെ എ 330 വിമാനവും ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ എ 321 വിമാനവുമാണ് കൂട്ടിമുട്ടിയ്ത്. ടാക്‌സി വേയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന എ321 വിമാനത്തില്‍ എഷ്യാനയുടെ വിമാനം വന്നിടിക്കുകയായിരുന്നു.

222 യാത്രക്കാരുമായി റണ്‍വേയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ടര്‍ക്കിഷ് വിമാനം നിര്‍ത്തിയിട്ടിരുന്ന എഷ്യാന വിമാനത്തിന്റെ പിറക് വശത്ത് ഇടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൈലറ്റിന്റെ പിഴവാണോ അപകട കാരണമെന്നും പരിശോധിക്കും.

വീഡിയോ കാണാം.