ശ്രീലങ്ക തണുത്തു വിറയ്ക്കുന്നു; യാത്ര പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

ശ്രീലങ്കയില് തണുപ്പേറുന്നു. മഞ്ഞുകാലം കടുത്തതോടെ രാജ്യത്തിന്റെ നോര്ത്തേണ്, നോര്ത്ത് സെന്ട്രല്, സെന്ട്രല്, നോര്ത്ത് വെസ്റ്റേണ്, ഈസ്റ്റേണ് പ്രദേശങ്ങളില് വരും ദിവസങ്ങളില് പത്തില് താഴെ ഡിഗ്രി സെല്ഷ്യസിലേക്ക് താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കും. ശ്രീലങ്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. അതേസമയം തലസ്ഥാന നഗരമായ കൊളംബോ ഉള്പ്പെടെയുള്ള പ്രദേശങ്ങളിലെ താപനില 21 മുതല് 23 ഡിഗ്രി സെല്ഷ്യസ് വരെയാണ്. ന്യുവാര എലിയയിലാണ് ഇന്നലെ ഏറ്റവും കുറവ് താപനില റിപ്പോര്ട്ട് ചെയ്തത്. ഇവിടെ 9.2 ഡിഗ്രി സെല്ഷ്യസായിരുന്നു താപനില.
 | 
ശ്രീലങ്ക തണുത്തു വിറയ്ക്കുന്നു; യാത്ര പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

കൊളംബോ: ശ്രീലങ്കയില്‍ തണുപ്പേറുന്നു. മഞ്ഞുകാലം കടുത്തതോടെ രാജ്യത്തിന്റെ നോര്‍ത്തേണ്‍, നോര്‍ത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് വെസ്‌റ്റേണ്‍, ഈസ്‌റ്റേണ്‍ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ പത്തില്‍ താഴെ ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കും. ശ്രീലങ്കയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. അതേസമയം തലസ്ഥാന നഗരമായ കൊളംബോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ താപനില 21 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ന്യുവാര എലിയയിലാണ് ഇന്നലെ ഏറ്റവും കുറവ് താപനില റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 9.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.

ശ്രീലങ്ക തണുത്തു വിറയ്ക്കുന്നു; യാത്ര പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

തണുപ്പേറിയ കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് മേഖലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിരവധി ടൂറിസ്റ്റുകളാണ് വിന്ററില്‍ ശ്രീലങ്കയില്‍ സന്ദര്‍ശനത്തിനായി എത്തുന്നത്. കേരളത്തില്‍ നിന്നുള്ള സഞ്ചാരികളുടെയും പ്രധാന വെക്കേഷന്‍ സ്ഥലങ്ങളിലൊന്നാണ് ശ്രീലങ്ക.

ശ്രീലങ്ക തണുത്തു വിറയ്ക്കുന്നു; യാത്ര പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

തണുപ്പിനെ അതിജീവിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍!

1. ആസ്ത്മ, ഇതര ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുള്ളവര്‍ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മരുന്നുകള്‍ നിര്‍ബന്ധമായും കരുതേണ്ടതാണ്.

2. വിന്ററില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ചൂട് കുപ്പായങ്ങള്‍ കരുതുന്നത് നന്നാവും

3. രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഗുണകരമാവും, മോണിംഗ് വോക്ക് ശീലമാക്കാന്‍ ശ്രമിക്കുക.

4. മോയിസ്ച്യുറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മം വരുണ്ടുണങ്ങുന്നതില്‍ നിന്നും സംരക്ഷണം നല്‍കും.

5. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തണുപ്പ് കാലത്തുണ്ടാകുന്ന മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.

6. വെള്ളം ധാരാളം കുടിക്കുക.

7. കാല്‍ വിണ്ടുകീറുന്ന അസുഖമുള്ളവര്‍ എപ്പോഴും സോക്‌സ് ധരിക്കുക.

8. രാവിലെ ചുണ്ട് ബ്രഷ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കുക. ലിപ് ബാം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

9. ടെന്റുകളില്‍ താമസിക്കുന്നവര്‍ പ്രദേശത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കുക.