സ്റ്റീഫന്റെ ഹോക്കിങിന്റെ പ്രബന്ധങ്ങളും വീല്‍ചെയറും ലേലത്തില്‍ വില്‍ക്കുന്നു; ലേലത്തുക സന്നദ്ധ സംഘടനകള്‍ക്ക്

അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന് ഹോക്കിംങിന്റെ പ്രബന്ധങ്ങളും ലേലത്തില് വില്ക്കുന്നു. ഹോക്കിംങുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന സന്നദ്ധ സംഘടനകള്ക്ക് പ്രവര്ത്തന ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടിയാണ് ഇവ ലേലത്തില് വെക്കുന്നത്. ചുരുങ്ങിയത് 195,000 ഡോളര് (ഏകദേശം 1.43കോടി രൂപ) ഇവയ്ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റീഫന് ഹോക്കിംങിന്റെ കടുത്ത ആരാധകര് ഉള്പ്പെടെ ലേലത്തില് പങ്കെടുക്കുന്നുണ്ട്.
 | 

സ്റ്റീഫന്റെ ഹോക്കിങിന്റെ പ്രബന്ധങ്ങളും വീല്‍ചെയറും ലേലത്തില്‍ വില്‍ക്കുന്നു; ലേലത്തുക സന്നദ്ധ സംഘടനകള്‍ക്ക്

ലണ്ടന്‍: അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രബന്ധങ്ങളും ലേലത്തില്‍ വില്‍ക്കുന്നു. ഹോക്കിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തന ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടിയാണ് ഇവ ലേലത്തില്‍ വെക്കുന്നത്. ചുരുങ്ങിയത് 195,000 ഡോളര്‍ (ഏകദേശം 1.43കോടി രൂപ) ഇവയ്ക്ക് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. സ്റ്റീഫന്‍ ഹോക്കിംഗിന്റെ കടുത്ത ആരാധകര്‍ ഉള്‍പ്പെടെ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

പ്രപഞ്ചോല്‍പത്തിയെ കുറിച്ചുള്ള പ്രബന്ധം, 1965ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ സമര്‍പ്പിച്ച ഹോക്കിംഗിന്റെ പി.എച്ച്ഡി പ്രബന്ധത്തിന്റെ ഒരു കോപ്പി, ചില അവാര്‍ഡുകള്‍, ശാസ്ത്ര ലേഖനങ്ങളുടെ പ്രതികള്‍ എന്നിവയും ഹോക്കിംഗ് ഉപയോഗിച്ച ഒരു വീല്‍ച്ചെയറുമാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്. ആകെ 22ഓളം വസ്തുക്കളാണ് വില്‍പ്പനയ്‌ക്കെത്തിക്കുക. ലേലത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തീരുമാനം.

22-ാം വയസിലാണ് സ്റ്റീഫന്‍ ഹോക്കിംഗിന് മാരക രോഗം പിടിപെടുന്നത്. ശരീരം തളര്‍ന്ന് വീല്‍ച്ചെയറിലായ ഹോക്കിംഗിന് മാസങ്ങള്‍ മാത്രമാണ് ഡോക്ടര്‍മാര്‍ ആയുസ് പ്രവചിച്ചത്. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് രോഗത്തെ വര്‍ഷങ്ങളോളം അദ്ദേഹം പ്രതിരോധിച്ചു. സംസാരശേഷി നഷ്ടപ്പെട്ടപ്പോള്‍ കമ്പ്യൂട്ടറിന്റെ സഹായത്തോടെ സംവദിച്ചു. ശരീരം തളര്‍ന്ന ശേഷവും ശാസ്ത്ര ലോകത്തെ അദ്ഭുതപ്പെടുത്തിയ കണ്ടെത്തലുകള്‍ നടത്തി. കഴിഞ്ഞ മാര്‍ച്ചിലാണ് തന്റെ 68-ാമത്തെ വയസില്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ ലോകത്തോട് വിട പറയുന്നത്.