ഗൂഗിളില്‍ ഇഡിയറ്റ് എന്ന് തെരഞ്ഞാല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വരുന്നതിന് കാരണമെന്ത്; വിശദീകരിച്ച് സുന്ദര്‍ പിച്ചൈ

ഗൂഗിളില് ഇഡിയറ്റ് എന്നു തിരഞ്ഞാല് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ ചിത്രം വരുന്നതിന് കാരണമെന്ത്? ഗൂഗിള് സിഇഒ സുന്ദര് പിച്ചൈയ്ക്ക് അമേരിക്കന് കോണ്ഗ്രസ് അംഗങ്ങള്ക്കു മുന്നില് നേരിടേണ്ടി വന്ന ചോദ്യങ്ങളിലൊന്നാണ് ഇത്. കഴിഞ്ഞ ദിവസമാണ് അമേരിക്കന് കോണ്ഗ്രസ് അംഗങ്ങളുടെ ‘കുഴക്കുന്ന’ ചോദ്യങ്ങള് പിച്ചൈ നേരിടേണ്ടി വന്നത്. ഇതിനിടയില് കോണ്ഗ്രസ് അംഗമായ സോ ലോഫ്ഗ്രെന് ആണ് ട്രംപിന്റെ ചിത്രം അനുചിതമായി ഉപയോഗിക്കുന്നുവെന്ന ആരോപണം ഉയര്‍ത്തിയത്.
വളരെ ശാന്തനായി സുന്ദര്‍ പിച്ചൈ ഇതിന് മറുപടി നല്‍കി. വെബ്‌പേജുകളില്‍ നിന്നാണ് സെര്‍ച്ച് ഫലങ്ങള്‍ ഗൂഗിള്‍ കൊണ്ടുവരുന്നതെന്നും അല്‍ഗോരിതം അനുസരിച്ച് ചിത്രങ്ങളും കീ വേര്‍ഡുകളും സെര്‍ച്ചില്‍ ഉപയോഗിക്കുന്നുണ്ടെന്നും പിച്ചൈ പറഞ്ഞു. പൂര്‍ണ്ണമായും മാനുഷിക ഇടപെടല്‍ ഇല്ലാതെയാണ് ഇവയൊക്കെ നടക്കുന്നതെന്ന് സാങ്കേതികമായി വിശദീകരിച്ചിട്ടും സോ ലോഫ്‌ഗ്രെന് അത് മനസിലായില്ല. അതായത് ഉപയോക്താക്കളെ എന്തു കാണിക്കണമെന്നത് തിരശീലയ്ക്കു പിന്നിലിരുന്ന് ആരോ തീരുമാനിക്കുന്നതല്ല എന്ന മറുചോദ്യമാണ് അവര്‍ ഉന്നയിച്ചത്.
എന്നാല്‍ കര്‍ട്ടനുകള്‍ക്കു പിന്നില്‍ മറഞ്ഞിരുന്ന് മാറ്റിമറിക്കാന്‍ കഴിയുന്നതല്ല ഗൂഗിളിന്റെ പ്രവര്‍ത്തനമെന്ന് പിച്ചൈ മറുപടി നല്‍കുകയും ചെയ്തു. പിച്ചൈയെ ചോദ്യം ചെയ്തു പൊരിച്ചു എന്ന് അവകാശപ്പെട്ട അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അതിലുമേറെ അബദ്ധങ്ങള്‍ ടെക് കമ്പനി സിഇഒയ്ക്കു മുന്നില്‍ നിരത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെക് കമ്പനകളുടെ പ്രവര്‍ത്തന രീതി മനസിലാക്കാതെയായിരുന്നു ഇവരുടെ ചോദ്യം ചെയ്യലുകള്‍. എന്നാല്‍ പ്രായമായ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇത്തരം സാങ്കേതിക കാര്യങ്ങളെക്കുറിച്ച് കാര്യമായ ഗ്രാഹ്യമുണ്ടാകാനിടയില്ലെന്നും വിലയിരുത്തലുണ്ട്.
When a vast swath of Congress doesn’t understand how computers work, we need a younger Congress. https://t.co/hHUT7iKHEM
— Matt Post (@mattlpost) December 11, 2018