ഇരകളെ കണ്ടെത്താനായി ബാറില്‍ ജോലി; ബലാത്സംഗം ചെയ്തത് 100ലധികം പേരെ; അമേരിക്കന്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍

100ലധികം സ്ത്രീകളെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത കുറ്റത്തിന് ഡോക്ടറും കാമുകിയും അറസ്റ്റില്. അമേരിക്കയിലെ കാലിഫോര്ണിയ സ്വദേശികളായ ഗ്രാന്റ് വില്യം റൊബിഷ്യക്സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് അറസ്റ്റിലായത്. ഒരു ടെലിവിഷന് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഡോ. ഗ്രാന്റ് വില്യം റൊബിഷ്യക്സ്. ഇയാളുടെ മൊബൈല് ഫോണില് നിന്ന് നിരവധി പേരെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
 | 

ഇരകളെ കണ്ടെത്താനായി ബാറില്‍ ജോലി; ബലാത്സംഗം ചെയ്തത് 100ലധികം പേരെ; അമേരിക്കന്‍ ഡോക്ടറും കാമുകിയും അറസ്റ്റില്‍

കാലിഫോര്‍ണിയ: 100ലധികം സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കുറ്റത്തിന് ഡോക്ടറും കാമുകിയും അറസ്റ്റില്‍. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശികളായ ഗ്രാന്റ് വില്യം റൊബിഷ്യക്സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് അറസ്റ്റിലായത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് ഡോ. ഗ്രാന്റ് വില്യം റൊബിഷ്യക്സ്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി പേരെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബാറുകളിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്താണ് ഇരകളായ പെണ്‍കുട്ടികളെ ഇവര്‍ കണ്ടെത്തിയത്. പരിചയപ്പെട്ടതിന് ശേഷം തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇരുവരും ചേര്‍ന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തുന്നത്. പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും ചിലര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ ബലാത്സംഗം ഗൗരവമേറിയ കുറ്റകൃത്യമാണ്. ഇരുവര്‍ക്കും ജീവിതത്തിലൊരിക്കലും പുറത്തിറങ്ങാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. മിക്ക സ്ത്രീകളെയും ബോധരഹിതരാക്കിയാണ് ഇവര്‍ ആക്രമണം നടത്തിയത്. അപ്പാര്‍ട്ട്‌മെന്റിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കൂടുതല്‍പ്പേര്‍ കേസില്‍ പങ്കാളികളാണോയെന്നും പരിശോധിക്കുന്നുണ്ട്.