ഓണ്‍ലൈനില്‍ പരിചയപ്പെട്ട അജ്ഞാതന് വേണ്ടി 21കാരി ആത്മസുഹൃത്തിനെ കൊന്ന് പുഴയില്‍ തള്ളി

സ്ത്രീകളുടെ നഗ്നദൃശ്യങ്ങളാണ് ഡാരിന് ഡെനാലിയില് നിന്നും ആദ്യം പണം നല്കി വാങ്ങിയത്.
 | 
ഓണ്‍ലൈനില്‍ പരിചയപ്പെട്ട അജ്ഞാതന് വേണ്ടി 21കാരി ആത്മസുഹൃത്തിനെ കൊന്ന് പുഴയില്‍ തള്ളി

ലോസാഞ്ചലസ്: ഓണ്‍ലൈനില്‍ പരിചയപ്പെട്ട അജ്ഞാതന് വേണ്ടി 21കാരിയായ യുവതി ആത്മസുഹൃത്തിനെ കൊന്ന് പുഴയില്‍ തള്ളി. അലാസ്‌കയിലാണ് ലോകത്തെ ഞെട്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്. 18കാരിയായ സിന്തിയ ഹോഫ്മാന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സിന്തിയയുടെ സുഹൃത്തായ പ്രതി ഡെനാലി ബെര്‍മറിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.

ഡെനാലി ഓണ്‍ലൈനിലൂടെ ഡാരിന്‍ സ്‌കില്‍മില്ലര്‍ എന്നയാളെ പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്‌നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ഇരുവരും പെട്ടന്ന് തന്നെ നല്ല സുഹൃത്തുക്കളായി മാറി. വെറും 21 വയസ് മാത്രം പ്രായമുള്ള ഡാരിന്‍ ‘ടൈലര്‍’ എന്ന പേരില്‍ വ്യാജ അക്കൗണ്ടിലൂടെയായിരുന്നു ഡെനാലിയുമായി സംസാരിച്ചിരുന്നത്. കോടികളുടെ ആസ്തിയുള്ള ഡാരിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങളാണ് ഡാരിന്‍ ഡെനാലിയില്‍ നിന്നും ആദ്യം പണം നല്‍കി വാങ്ങിയത്. പിന്നീട് സുഹൃത്തിനെ കൊലപ്പെടുത്തി അതിന്റെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ 63 കോടി രൂപ തരാമെന്ന് ഡാരിന്‍ പറഞ്ഞു. ക്വട്ടേഷന്‍ ഏറ്റെടുത്ത ഡെനാലി ഇതിനായി പദ്ധതിയൊരുക്കി. ഡെനാലി സുഹൃത്തിനോടൊപ്പം വിനോദയാത്രയ്ക്കായി സിന്തിയയെ ക്ഷണിച്ചു. തണ്ടര്‍ബോര്‍ഡ് വെള്ളച്ചാട്ടം കാണാനായിരുന്നു വിനോദയാത്ര. വെള്ളച്ചാട്ടത്തില്‍ വെച്ച് സിന്തിയയെ ഡെനാലി വെടിവെച്ചു കൊലപ്പെടുത്തി.

മൃതദേഹം വെള്ളച്ചാട്ടത്തിന് താഴേക്ക് എറിയുകയും ചെയ്തു. സിന്തിയയെ കാണാനില്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിന് കീഴെ നിന്ന് മൃതദേഹം കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. നിരവധി പെണ്‍കുട്ടികളുടെ നഗ്‌ന വീഡിയോകള്‍ ഡെനാറി ഡാരിന് കൈമാറിയിരുന്നു. കൂടാതെ മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താനും ഇരുവരും പദ്ധതിയൊരുക്കിയിരുന്നു.