ഗുഹയില്‍ നിന്ന് പതിനൊന്ന് കുട്ടികള്‍ പുറത്തെത്തി; അവസാന വട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തായ്ലന്ഡിലെ താം ലുവാങ് ഗുഹയില് അകപ്പെട്ടവരില് പതിനൊന്ന് കുട്ടികളെ പുറത്തെത്തിച്ചു. ഇന്ന് രാവിലെ ആരംഭിച്ച രക്ഷാപ്രവര്ത്തനത്തില് രണ്ടു പേരെയാണ് പുറത്തെത്തിച്ചത്. ഇനി ഒരു കുട്ടിയും കോച്ചുമാണ് ഗുഹക്കുള്ളിലുള്ളത്. ഇവരെ എല്ലാവരെയും ഇന്നു തന്നെ പുറത്തെത്തിക്കാനാണ് പദ്ധതി.
 | 

ഗുഹയില്‍ നിന്ന് പതിനൊന്ന് കുട്ടികള്‍ പുറത്തെത്തി; അവസാന വട്ട രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ടവരില്‍ പതിനൊന്ന് കുട്ടികളെ പുറത്തെത്തിച്ചു. ഇന്ന് രാവിലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ രണ്ടു പേരെയാണ് പുറത്തെത്തിച്ചത്. ഇനി ഒരു കുട്ടിയും കോച്ചുമാണ് ഗുഹക്കുള്ളിലുള്ളത്. ഇവരെ എല്ലാവരെയും ഇന്നു തന്നെ പുറത്തെത്തിക്കാനാണ് പദ്ധതി.

ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. പുറത്തെത്തിച്ചവരെ സ്‌ട്രെച്ചറില്‍ കിടത്തി ആംബുലന്‍സിലേക്ക് മാറ്റിയെന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നവരാണ് അറിയിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എട്ട് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇന്ന് അഞ്ച് പേരെയാണ് പുറത്തെത്തിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഞായറാഴ്ചയിലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ തിങ്കളാഴ്ച രണ്ടു മണിക്കൂര്‍ നേരത്തേ കുട്ടികളുമായി പുറത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ന് അഞ്ചാമത് ഒരാള്‍ കൂടിയുള്ളതിനാല്‍ രക്ഷാദൗത്യം വെല്ലുവിളി നിറഞ്ഞതാണെന്ന് അധികൃതര്‍ പറയുന്നു.