ടെക്‌സാസില്‍ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ടെക്സാസില് 21കാരന് നടത്തിയ വെടിവെപ്പില് 20 പേര് മരിച്ചു.
 | 

ടെക്‌സാസില്‍ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ വെടിവെപ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: ടെക്‌സാസില്‍ 21കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ മരിച്ചു. ടെക്‌സാസ് എല്‍പാസോയില്‍ പ്രവര്‍ത്തിക്കുന്ന വാള്‍മാര്‍ട്ട് സ്റ്റോറിലാണ് വെടിവെപ്പുണ്ടായത്. സ്റ്റോറിലെത്തിയ യുവാവ് നിര്‍ത്താതെ വെടിയുതിര്‍ക്കുകയായിരുന്നു. 25 ലേറെപ്പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു സംഭവം.

ആക്രമണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌റ്റോറിലുണ്ടായിരുന്ന പലരും ഓടി രക്ഷപ്പെട്ടുവെങ്കിലും ഇയാളുടെ കണ്‍മുന്നിലെത്തിയവര്‍ക്കെല്ലാം വെടിയേറ്റുവെന്നാണ് വിവരം. സ്റ്റോറിലും പാര്‍ക്കിംഗ് ഏരിയയിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു വയസുള്ള കുട്ടി വരെ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഗവണ്‍മെന്റ് എല്ലാ സഹായങ്ങളും ടെക്‌സാസ് ഗവര്‍ണര്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു.