തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി; മുങ്ങല്‍ വിദഗ്ദ്ധന്‍ കൊല്ലപ്പെട്ടു

തായ്ലന്ഡിലെ താം ലുവാങ് ഗുഹയില് അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള് പുരോഗമിക്കുന്നതിനിടെ രക്ഷാപ്രവര്ത്തകന് ദാരുണാന്ത്യം. മുന് നാവികസേന മുങ്ങല് വിദഗ്ദന് സമണ് കുനന് (38) ആണ് മരിച്ചത്. ഗുഹക്കുള്ളില് എയര് ടാങ്ക് സ്ഥാപിക്കാനുള്ള ഉദ്യമത്തിനിടെ രാത്രി 8.30ഓടെയാണ് സംഭവമുണ്ടായത്. ഓക്സിജന് കിട്ടാതെ ബോധരഹിതനായ ഇദ്ദേഹം പിന്നീട് മരിക്കുകയായിരുന്നു.
 | 

തായ്‌ലന്‍ഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി; മുങ്ങല്‍ വിദഗ്ദ്ധന്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ രക്ഷാപ്രവര്‍ത്തകന് ദാരുണാന്ത്യം. മുന്‍ നാവികസേന മുങ്ങല്‍ വിദഗ്ദന്‍ സമണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹക്കുള്ളില്‍ എയര്‍ ടാങ്ക് സ്ഥാപിക്കാനുള്ള ഉദ്യമത്തിനിടെ രാത്രി 8.30ഓടെയാണ് സംഭവമുണ്ടായത്. ഓക്‌സിജന്‍ കിട്ടാതെ ബോധരഹിതനായ ഇദ്ദേഹം പിന്നീട് മരിക്കുകയായിരുന്നു.

ഇദ്ദേഹത്തെ ഒപ്പമുണ്ടായിരുന്ന രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓക്‌സിജന്‍ എത്തിക്കാനുള്ള ജോലിയായിരുന്നു കുനന്‍ ചെയ്തിരുന്നതെങ്കിലും അദ്ദേഹത്തിന് ആവശ്യമായത് സ്വന്തം ടാങ്കില്‍ ഉണ്ടായിരുന്നില്ലെന്ന് ചിയാങ് റായ് ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു. നേവിയില്‍ നിന്ന് വിരമിച്ച ഇദ്ദേഹം അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാരം തായ്‌ലന്‍ഡ് രാജാവിന്റെ മേല്‍നോട്ടത്തില്‍ നടത്തും.

ഗുഹക്കുള്ളില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. മഴ വീണ്ടും ശക്തമായതോടെ കുട്ടികളെ കണ്ടെത്തിയ പ്രദേശത്തു നിന്ന് 600 അടി അകലെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഗുഹയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് തുടരുകയാണ്.