അമ്മയെ കൊന്നു കഷ്ണങ്ങളാക്കി സഞ്ചിയിലിട്ട് പലയിടത്തായി ഉപേക്ഷിച്ചു; പ്രതി പിടിയില്‍

 | 
CRIME

അമ്മയെ കൊന്ന് കഷ്ണങ്ങളാക്കുകയും അവ പിന്നീട് സഞ്ചികളിലാക്കി ന​ഗരത്തിന്റെ പലയി‌ങ്ങളിൽ കൊണ്ടുചെന്നിടുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി. ഇറ്റലിയിലെ നേപ്പിൾസ് ന​ഗരത്തിൽ താമസിക്കുന്ന എഡ്വാർഡോ ചിയറോളാൻസ എന്ന ‌നാൽപ്പത്തിയേഴുകാരനാണ് പോലീസിന്റെ പിടിയിലായത്.

എലനോര ഡി വിസിനോ എന്ന 85കാരിയായ അമ്മക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. പിന്നീട് അമ്മയെ കാണാതായി എന്ന വാർത്തയെ തുടർന്ന് സഹോദരിയാണ് പോലീസിൽ പരാതി നൽകിയത്. ആദ്യഘട്ടത്തിൽ പോലീസിന് തുമ്പൊന്നും കിട്ടിയിരുന്നില്ലെങ്കിലും ന​ഗരത്തിൽ നിന്നും മനുഷ്യശരീരാവശിഷ്ടങ്ങൾ അടങ്ങിയ ഒരു ബാ​ഗ് കിട്ടിയതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. 

എഡ്വാർഡോ ചിയറോളാൻസയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും അയാൾ കുറ്റം ആദ്യഘട്ടത്തിൽ സമ്മതിച്ചിരുന്നില്ല. എന്നാൽ പിന്നീട് താനാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു.  കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങൾക്കായുള്ള തെരച്ചിലിലാണ് ഇറ്റാലിയൻ പോലീസ്.