ബ്രിട്ടീഷ് കൗമാരം ഇന്‍ര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന വാക്കുകള്‍ ഇവയാണ്!

മിക്ക സംഭവങ്ങളിലും കൗമാരക്കാര് അംഗങ്ങളായ ഗ്യാംഗുകളുടെ ഇടപെടല് പോലീസ് കണ്ടെത്തിയിരുന്നു.
 | 
ബ്രിട്ടീഷ് കൗമാരം ഇന്‍ര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന വാക്കുകള്‍ ഇവയാണ്!

ലണ്ടന്‍: ഇതര അന്താരാഷ്ട്ര രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഗ്യാംഗുകള്‍ക്ക് കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്ന രാജ്യമാണ് ബ്രിട്ടന്‍. ക്രിമിനല്‍ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ആശങ്ക ജനകമായ വസ്തുത മറ്റൊന്നാണ്. സമീപകാലത്ത് ലണ്ടനിലും പരിസര പ്രദേശങ്ങളിലും കത്തി ഉപയോഗിച്ചുള്ള അക്രമ സംഭവങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. മിക്ക സംഭവങ്ങളിലും കൗമാരക്കാര്‍ അംഗങ്ങളായ ഗ്യാംഗുകളുടെ ഇടപെടല്‍ പോലീസ് കണ്ടെത്തിയിരുന്നു.

ഈ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ വാക്കുകളിലൊന്ന് കത്തികള്‍ക്ക് അപായപ്പെടുത്താന്‍ പറ്റാത്ത ഗൗണിനെക്കുറിച്ചാണ് (Stab Vest/s). ബുള്ളറ്റ് പ്രൂഫ് കുപ്പായങ്ങളും ഇന്റര്‍നെറ്റിലെ ട്രെന്‍ഡിംഗ് വാക്കുകളിലൊന്നാണ്. കൂടാതെ വിവിധ തരം കത്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായും ആളുകള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. സോംബിയന്‍ കത്തികള്‍, റാംമ്പോ കത്തികള്‍, ക്രെഡിറ്റ് കാര്‍ഡ് കത്തികള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട കീ വാക്കുകള്‍.

ഗ്യാംഗ് ജീവിതങ്ങളെക്കുറിച്ചും കത്തികൊണ്ട് മറ്റുള്ളവരെ അപായപ്പെടുത്തുന്നതെങ്ങനെയെന്നും കൗമാരക്കാര്‍ അന്വേഷിക്കുന്നു. യു.കെയില്‍ 2019ല്‍ മാത്രം നൂറിലധികം പേര്‍ കത്തി ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇത്തരം അക്രമണങ്ങള്‍ വര്‍ധിക്കാതിരിക്കാന്‍ ഇന്റര്‍നെറ്റില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.