ബലാല്‍സംഗങ്ങള്‍ക്ക് കാരണം ഇരകള്‍ ധരിച്ചിരുന്ന വസ്ത്രമാണോ? അല്ലെന്ന് ഈ പ്രദര്‍ശനം തെളിയിക്കും

ബലാല്സംഗത്തിന് ഇരയാകുന്ന സ്ത്രീകളില് പലരും കേട്ടിട്ടുള്ള പഴിയാണ് അവര് ധരിച്ചിരുന്ന വേഷമാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നത്. നിര്ഭയ കേസിലെ പ്രതികള് പോലും ഈ വാദം ഉന്നയിച്ചിരുന്നു. എന്നാല് ഇരകളെ പ്രതിസ്ഥാനത്തു നിര്ത്തുന്ന ഈ വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ലെന്ന് തെളിയിക്കുകയാണ് ബ്രസല്സില് നടക്കുന്ന ഈ പ്രദര്ശനം. ബലാല്സംഗത്തിന് ഇരയായവര് ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇവിടെ പ്രദര്ശിപ്പിച്ചിരിക്കുന്നത്.
 | 
ബലാല്‍സംഗങ്ങള്‍ക്ക് കാരണം ഇരകള്‍ ധരിച്ചിരുന്ന വസ്ത്രമാണോ? അല്ലെന്ന് ഈ പ്രദര്‍ശനം തെളിയിക്കും

ബലാല്‍സംഗത്തിന് ഇരയാകുന്ന സ്ത്രീകളില്‍ പലരും കേട്ടിട്ടുള്ള പഴിയാണ് അവര്‍ ധരിച്ചിരുന്ന വേഷമാണ് പ്രതികളെ പ്രകോപിപ്പിച്ചതെന്നത്. നിര്‍ഭയ കേസിലെ പ്രതികള്‍ പോലും ഈ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരകളെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഈ വാദത്തിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഇല്ലെന്ന് തെളിയിക്കുകയാണ് ബ്രസല്‍സില്‍ നടക്കുന്ന ഈ പ്രദര്‍ശനം. ബലാല്‍സംഗത്തിന് ഇരയായവര്‍ ആ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

മുതിര്‍ന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ മുതല്‍ ശിശുക്കളുടെ ഉടുപ്പുകള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ബലാല്‍സംഗത്തിന് ഉത്തരവാദികള്‍ ആത്യന്തികമായി ശരീരഭാഗങ്ങള്‍ പുറത്തു കാട്ടുന്ന വസ്ത്രങ്ങളാണെന്ന് വാദിക്കുന്നവര്‍ക്കു മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചോദ്യമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുട്ടികളുടെയുള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍.

മിക്കയാളുകളും സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങള്‍ തന്നെയാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന സമയത്ത് മിക്ക സ്ത്രീകളും ധരിച്ചിരുന്നത്. വസ്ത്രങ്ങളല്ല, കുറ്റവാളിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് വിശദീകരിക്കുക മാത്രമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. സിഎഡബ്ല്യു എന്ന ബലാല്‍സംഗത്തിന് ഇരകളായവരെ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ് ഈ വസ്ത്രങ്ങള്‍ നല്‍കിയിരിക്കുന്നത്.