ആ കരടിക്കുഞ്ഞ് മല കയറിയത് ഭയത്താല്‍! വൈറല്‍ വീഡിയോയുടെ പിന്നാമ്പുറം വെളിപ്പെടുത്തി അല്‍ജസീറ

അപ്രാപ്യമായ ലക്ഷ്യത്തിലേക്കെത്താന്‍ കഠിന പ്രയത്നം ചെയ്യണമെന്ന സന്ദേശം നല്കുന്ന കരടിക്കുഞ്ഞ് മഞ്ഞുമല കയറുന്ന വീഡിയോ നിര്‍മിച്ചത് അതിനെ ഭയപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. കയറാന്‍ ബുദ്ധിമുട്ടുള്ള മഞ്ഞുമലയില്‍ പരാജയങ്ങളെ അതിജീവിച്ചു കയറുന്ന കരടിക്കുട്ടന് എന്ന ലേബലിലായിരുന്നു വീഡിയോ വൈറലായത്. അമ്മക്കരടിക്കൊപ്പം എത്താനുള്ള ശ്രമത്തില്‍ കരടിക്കുഞ്ഞ് പല തവണ താഴേക്ക് പതിക്കുന്നുണ്ട്.
എന്നാല്‍ കരടികളുടെ വീഡിയോ പകര്‍ത്താനെത്തിയ ഡ്രോണ്‍ ആണ് അവയെ ഭയപ്പെടുത്തിയതെന്നാണ് അല്‍ജസീറ വെളിപ്പെടുത്തുന്നത്. തങ്ങളെ ആക്രമിക്കാന്‍ പറന്നെത്തിയ ഒരു ജീവിയില്‍ നിന്ന് രക്ഷപെട്ട് സുരക്ഷിത കേന്ദ്രം തേടി ഓടുകയായിരുന്നു ആ അമ്മക്കരടിയും കുഞ്ഞുമെന്നാണ് അല്‍ജസീറ വിശദീകരിക്കുന്നത്.
The ugly truth behind the viral video of a baby bear struggling to reach his mum on a clifftop. pic.twitter.com/KCcxETR19O
— Al Jazeera English (@AJEnglish) November 8, 2018