ബ്രിട്ടണ് നേരെ ജൈവായുധ ആക്രണം ഉണ്ടായേക്കാമെന്ന് ടോണി ബ്ലെയർ; കോവിഡ് പശ്ചാത്തലത്തിൽ കരുതിയിരിക്കണം
Updated: Sep 6, 2021, 18:30 IST
| 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടണു നേരെ ഇസ്ലാമിക ഭീകരരിൽ നിന്നുള്ള ജൈവ ആയുധ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞു. അതിനാൽ ജാഗ്രത ഉണ്ടാകണമെന്നും അദേഹം കൂട്ടിച്ചേർത്തു.
9/11 ആക്രമണത്തിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് മുൻ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോവിഡ് മാരകമായ രോഗാവസ്ഥയെക്കുറിച്ച് പഠിപ്പിച്ചു. ജൈവായുധ ആക്രമണത്തെ സയൻസ് ഫിക്ഷനായി കാണ്ടു തള്ളിക്കളയാൻ പറ്റില്ലെന്നും അദേഹം പറഞ്ഞു.
2001 ൽ വേൾഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രിയായിരുന്നു ടോണി ബ്ലെയർ. തീവ്രവാദം ഒരു പ്രധാന ഭീഷണിയായി തുടരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.