ഗ്രില്ലിനുള്ളില്‍ തലകുടുങ്ങി തൂങ്ങിയാടിയ കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി യുവാക്കള്‍; വൈറല്‍ വീഡിയോ

ഗ്രില്ലിനുള്ളില് തലകുടുങ്ങി തൂങ്ങിയാടിയ കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി യുവാക്കള്. തെക്കുപടിഞ്ഞാറന് ചൈനയിലെ യുന്ലോങ് കൗണ്ടിയില് വെള്ളിയാഴ്ചയാണ് സംഭവം. കുട്ടിയെ മൂന്നാം നിലയില് നിന്നും അദ്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല് മീഡിയയില് വൈറലായിട്ടുണ്ട്. കുട്ടിക്ക് കാര്യമായി പരിക്കുകളില്ല.
 | 
ഗ്രില്ലിനുള്ളില്‍ തലകുടുങ്ങി തൂങ്ങിയാടിയ കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി യുവാക്കള്‍; വൈറല്‍ വീഡിയോ

ബെയ്ജിങ്: ഗ്രില്ലിനുള്ളില്‍ തലകുടുങ്ങി തൂങ്ങിയാടിയ കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി യുവാക്കള്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്‍ലോങ് കൗണ്ടിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടിയെ മൂന്നാം നിലയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കുട്ടിക്ക് കാര്യമായി പരിക്കുകളില്ല.

മൂന്നാം നിലയിലുള്ള വീടിന്റെ ബാല്‍ക്കണിയില്‍ സ്ഥാപിച്ചിരുന്ന ഗ്രില്ലിനുള്ളിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. തല ഒഴികെയുള്ള ശരീരം താഴേക്ക് ഊര്‍ന്നു വീണു. എന്നാല്‍ തല ഗ്രില്ലിനുള്ളില്‍ കുടുങ്ങി. റോഡില്‍ നിന്ന് കുട്ടി അപകടത്തില്‍പ്പെടുന്ന ശ്രദ്ധിയില്‍പ്പെട്ട രണ്ട് പേര്‍ നടത്തിയ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടി അപകടത്തില്‍പ്പെടുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം.

വീഡീയോ കാണാം.