വിമാനം വൈകി; യാത്രക്കാരന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന് സൗദി കോടതി

റിയാദ്: 21 മണിക്കൂറിലധികം വിമാനം വൈകിയതിന് യാത്രക്കാരന് 11 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നല്കണമെന്ന് സൗദി കോടതി വിധി. സൗദി എയര്ലൈന്സ് കമ്പനിയോടാണ് 60617 റിയാല് (11,155,80 രൂപ) നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്. റിയാദ് അഡ്മിനിസ്ട്രേഷന് കോടതിയുടേതാണ് വിധി.
സൗദിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള സൗദി എയര്‍ലൈന്‍ വിമാനമാണ് 21 മണിക്കൂറിലധികം വൈകിയത്. മുന്നറിയിപ്പുകളൊന്നും ഇല്ലാതെയായിരുന്നു എയര്‍ലൈന്‍ വൈകിയത്. വിമാനം വൈകിയതിന് പിന്നാലെ പരാതിയുമായി സ്വദേശി യുവാവ് റിയാദ് അഡ്മിനിസ്‌ട്രേഷന്‍ കോടതിയെ സമീപിച്ചു. തനിക്കും കുടുംബത്തിനും വിമാനം വൈകിയത് മൂലം വലിയ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നതായി പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.
പരാതിക്കാരന്‍ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് വിശദമായി അന്വേഷിച്ച കോടതി എയര്‍ലൈന്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച്ച പറ്റിയതായി വ്യക്തമായി. തുടര്‍ന്നാണ് വന്‍ തുക പിഴയൊടുക്കാന്‍ വിധിച്ചിരിക്കുന്നത്. ത്രയും വേഗം വിധി നടപ്പിലാക്കാന്‍ സൗദി എയര്‍ലൈന്‍സ് അധികൃതരോട് കോടതി ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നതാണ് കോടതി വിധിയെന്ന് പരാതിക്കാരന്‍ പ്രതികരിച്ചു.