ഒടുവില്‍ ട്രംപ് സമ്മതിച്ചു; താനുമായുള്ള ബന്ധം പുറത്തുവിടാതിരിക്കാന്‍ പോണ്‍ താരത്തിന് ലക്ഷങ്ങള്‍ നല്‍കിയിരുന്നു

താനുമായുള്ള ബന്ധം പുറത്തുവിടാതിരിക്കാന് പോണ് താരം സ്റ്റോമി ഡാനിയേല്സിന് ലക്ഷങ്ങള് നല്കിയതായി സമ്മതിച്ച് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്പായാണ് രഹസ്യമായി സ്റ്റോമിക്ക് പണം നല്കിയത്. ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായിരുന്ന മൈക്കല് കോഹന് വഴിയായിരുന്നു നീക്കം.
 | 

ഒടുവില്‍ ട്രംപ് സമ്മതിച്ചു; താനുമായുള്ള ബന്ധം പുറത്തുവിടാതിരിക്കാന്‍ പോണ്‍ താരത്തിന് ലക്ഷങ്ങള്‍ നല്‍കിയിരുന്നു

വാഷിങ്ടണ്‍: താനുമായുള്ള ബന്ധം പുറത്തുവിടാതിരിക്കാന്‍ പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് ലക്ഷങ്ങള്‍ നല്‍കിയതായി സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പായാണ് രഹസ്യമായി സ്റ്റോമിക്ക് പണം നല്‍കിയത്. ട്രംപിന്റെ സ്വകാര്യ അഭിഭാഷകനായിരുന്ന മൈക്കല്‍ കോഹന്‍ വഴിയായിരുന്നു നീക്കം.

ട്രംപില്‍ നിന്നും 1,30,000 ഡോളര്‍ (86 ലക്ഷം രൂപ) വാങ്ങിയതായി നേരത്തെ സ്റ്റോമി ഡാനിയേല്‍സ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സ്റ്റോമിയുമായി യാതൊരു ബന്ധമില്ലെന്നും പണം നല്‍കിയിട്ടില്ലെന്നുമായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ വിവാദം കൊഴുത്തതോടെ ട്രംപ് സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് പണം നല്‍കിയ കാര്യം സ്ഥിരീകരിക്കുന്നത്.

സ്റ്റോമിക്ക് നല്‍കിയ പണം തെരെഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രംപ് ഇക്കാര്യം നിഷേധിച്ചു. സ്വന്തം പോക്കറ്റില്‍ നിന്നാണ് പണം നല്‍കിയത്. രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മിലുണ്ടായ ഈ കരാര്‍ യാതൊരുവിധ നിയമവും ലംഘിച്ചായിരുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു. കുറ്റസമ്മതം ട്രംപിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.