ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വെട്ടിക്കൊന്നു

ബംഗ്ലാദേശില് മാധ്യമ പ്രവര്ത്തകയെ വെട്ടിക്കൊന്നു. ആനന്ദ ടി.വിയിലെ മാധ്യമപ്രവര്ത്തക സുബര്ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബൈക്കുകളിലെത്തിയ പത്തോളം വരുന്ന അക്രമിസംഘം വാളുകൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് ആളുകള് തടിച്ചു കൂടിയതോടെ അക്രമികള് രക്ഷപ്പെട്ടു. സുബര്ണയെ ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
 | 

ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വെട്ടിക്കൊന്നു

ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വെട്ടിക്കൊന്നു. ആനന്ദ ടി.വിയിലെ മാധ്യമപ്രവര്‍ത്തക സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബൈക്കുകളിലെത്തിയ പത്തോളം വരുന്ന അക്രമിസംഘം വാളുകൊണ്ട് വെട്ടുകയായിരുന്നു. ബഹളം കേട്ട് ആളുകള്‍ തടിച്ചു കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. സുബര്‍ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു സുബര്‍ണ. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതില്‍ പിന്നെ ഒമ്പത് വയസുള്ള മകള്‍ക്കൊപ്പമാണ് താമസം.

പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അഡീഷണല്‍ എസ്.പി ഗൗതം കുമാര്‍ ബിശ്വാസ് അറിയിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് ബംഗ്ലാദേശിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.