സൗദിയില്‍ യുവതിയുടെ കാര്‍ കത്തിച്ചു; സ്ത്രീകള്‍ കാറോടിക്കുന്നത് ദൈവ നിഷേധമെന്ന് പ്രതികള്‍

സ്വന്തമായി കാറോടിച്ചതിന്റെ പേരില് സൗദിയില് യുവതിയുടെ കാര് കത്തിച്ചു. സംഭവത്തില് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്ക്ക് ഡ്രൈവിങ്ങിന് ഏര്പ്പെടുത്തിയ നിരോധനം പിന്വലിച്ച തീരുമാനം പുറത്തുവന്നതോടെയാണ് സൗദി വനിതയായ സല്മ അല് ഷാരി വാഹനമോടിക്കാന് ആരംഭിച്ചത്. ഇതേതുടര്ന്ന് അയല്ക്കാരായ ചിലര് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി നേരത്തെ സല്മ പരാതി നല്കിയിരുന്നു.
 | 

സൗദിയില്‍ യുവതിയുടെ കാര്‍ കത്തിച്ചു; സ്ത്രീകള്‍ കാറോടിക്കുന്നത് ദൈവ നിഷേധമെന്ന് പ്രതികള്‍

റിയാദ്: സ്വന്തമായി കാറോടിച്ചതിന്റെ പേരില്‍ സൗദിയില്‍ യുവതിയുടെ കാര്‍ കത്തിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച തീരുമാനം പുറത്തുവന്നതോടെയാണ് സൗദി വനിതയായ സല്‍മ അല്‍ ഷാരി വാഹനമോടിക്കാന്‍ ആരംഭിച്ചത്. ഇതേതുടര്‍ന്ന് അയല്‍ക്കാരായ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി നേരത്തെ സല്‍മ പരാതി നല്‍കിയിരുന്നു.

സല്‍മയുടെ അയല്‍ക്കാരായ രണ്ട് പേര്‍ ചേര്‍ന്നാണ് കാറിന് തീയിട്ടത്. സമദ് എന്നയാളും ഇയാളുടെ സഹായിയുമാണ് പോലീസ് പിടിയിലായിരിക്കുന്നത്. സമദിന് കാറ് കത്തിക്കാന്‍ ആവശ്യമായ പെട്രോള്‍ എത്തിച്ചത് സഹായിയാണ്. സ്ത്രീകള്‍ കാറോടിക്കുന്ന
ത് ദൈവനിഷേധമായതിനാലാണ് കാര്‍ കത്തിച്ചതെന്ന് സമദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മക്ക വൈസ് ഗവര്‍ണര്‍ സല്‍മയ്ക്ക് പുതിയ കാര്‍ വാങ്ങി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്‍കിയ നടപടി തന്നെപ്പോലുള്ളവര്‍ക്ക് വലിയ അനുഗ്രഹമാണെന്ന് സല്‍മ പ്രതികരിച്ചു. യാഥാസ്ഥിതികരായ ചിലര്‍ പുതിയ നടപടി എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. ഇത്തരക്കാര്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചാല്‍ ശക്തമായി നേരിടുമെന്ന് സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്.