അമിതമായ ഹെറോയിന്‍ ഉപയോഗിച്ച യുവതി മരിച്ചു; ലഹരി നല്‍കിയ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്ന്ന് യു.എ.ഇയില് യുവതി മരിച്ച സംഭവത്തില് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവതിയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്. ഇതിലൊരാളുടെ വീട്ടില് വെച്ചാണ് മൂന്ന് പേരും മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
 | 
അമിതമായ ഹെറോയിന്‍ ഉപയോഗിച്ച യുവതി മരിച്ചു; ലഹരി നല്‍കിയ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

റാസല്‍ഖൈമ: അമിത മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് യു.എ.ഇയില്‍ യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവതിയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്. ഇതിലൊരാളുടെ വീട്ടില്‍ വെച്ചാണ് മൂന്ന് പേരും മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അമിതമായ അളവില്‍ ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഉപയോഗിച്ചതാണ് യുവതിയുടെ മരണത്തിന് കാരണമായത്. മയക്കുമരുന്ന് കൂടാതെ മദ്യവും ഉപയോഗിച്ചതോടെ യുവതിയുടെ ബോധം നഷ്ടമായതായി അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഉടന്‍ തന്നെ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

മരണപ്പെട്ടയാള്‍ക്ക് മയക്കുമരുന്ന് നല്‍കിയത് തങ്ങളാണെന്ന് സമ്മതിച്ച ഇവര്‍ പക്ഷേ തങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് വാദിച്ചു. സ്വന്തം ഇഷ്ടപ്രകാരം ലഹരി ഉപയോഗിച്ചാണ് അപകടം സംഭവിച്ചതെന്ന് യുവതികള്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.