ഖഷോഗി വധം; 21 സൗദി ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക

ജമാല് ഖഷോഗിയുടെ വധവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക. 21 ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്നാണ് അമേരിക്കന് വിദേശകാര്യ വകുപ്പ് അറിയിച്ചത്. കൂടുതല് നടപടികള് ഉണ്ടാകാന് സാധ്യതയുണ്ടെന്നും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. വിസ റദ്ദാക്കപ്പെടുന്നവര്ക്ക് പിന്നീട് അമേരിക്കന് വിസ ലഭിക്കാന് അവസരമില്ലാതാകുമെന്നും റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു.
 | 

ഖഷോഗി വധം; 21 സൗദി ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധമുണ്ടെന്നു കരുതുന്ന സൗദി ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക. 21 ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കുമെന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചത്. കൂടുതല്‍ നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിസ റദ്ദാക്കപ്പെടുന്നവര്‍ക്ക് പിന്നീട് അമേരിക്കന്‍ വിസ ലഭിക്കാന്‍ അവസരമില്ലാതാകുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഖഷോഗിയുടെ മരണത്തില്‍ സൗദി നല്‍കിയ വിശദീകരണത്തില്‍ തൃപ്തനല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സൗദിയില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ നിന്ന് അമേരിക്ക പിന്മാറുകയും ചെയ്തു. ഖഷോഗിയുടെ മരണത്തിനു പിന്നില്‍ സൗദിയാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നാണ് എര്‍ദോഗാന്‍ പറഞ്ഞത്. എന്നാല്‍ സൗദി കിരീടാവകാശിയെ പരാമര്‍ശിക്കാതെയുള്ള ആരോപണങ്ങളാണ് എര്‍ദോഗാന്‍ ഉന്നയിച്ചത്.

ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വസതിയില്‍ നിന്ന് കണ്ടെത്തിയതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. .