കേരളത്തിന് 700 കോടി രൂപ സഹായം നല്‍കുമെന്ന് യു.എ.ഇ സര്‍ക്കാര്‍

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 700 കോടി രൂപ നല്കുമെന്ന് യു.എ.ഇ സര്ക്കാര്. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വലിയ തകര്ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്ന്നത് പുനസ്ഥാപിക്കുകയല്ല, പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടതെന്ന് പിണറായി വിജയന് വ്യക്തമാക്കി. നേരത്തെ കേന്ദ്ര സര്ക്കാര് സംസ്ഥാനത്തിന് ആവശ്യമായി ധനസഹായം നല്കുന്നതില് വിമുഖത കാണിക്കുന്നതായി ആക്ഷേപം ഉയര്ന്നിരുന്നു.
 | 

കേരളത്തിന് 700 കോടി രൂപ സഹായം നല്‍കുമെന്ന് യു.എ.ഇ സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 700 കോടി രൂപ നല്‍കുമെന്ന് യു.എ.ഇ സര്‍ക്കാര്‍. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വലിയ തകര്‍ച്ചയാണ് നമ്മുക്ക് നേരിടേണ്ടി വന്നത്. തകര്‍ന്നത് പുനസ്ഥാപിക്കുകയല്ല, പുതിയൊരു കേരളം സൃഷ്ടിക്കാനാണ് നാം ഇനി ശ്രമിക്കേണ്ടതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ആവശ്യമായി ധനസഹായം നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

സംസ്ഥാനത്തിന് ആകെ 20000 കോടിയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായിട്ടാണ് പ്രാഥമിക കണക്കുകള്‍. സംസ്ഥാനത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ചില പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനുള്ള സഹായം നബാര്‍ഡിനോട് ചോദിക്കും. പശ്ചാത്തല സൗകര്യങ്ങള്‍, കൃഷി,ജലസേചനം, സാമൂഹികക്ഷേമം തുടങ്ങി വിവിധ മേഖലകളിലായി പദ്ധതികള്‍ നടപ്പാക്കാനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദുരിതക്കയത്തില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി ധാരളം സഹായങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തികൊണ്ടിരിക്കുന്നത്. എം.പി ശശി തരൂരിന്റെ നേതൃത്വത്തില്‍ യു.എന്നിന്റെ സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളാണ് നിലവില്‍ ഏറ്റവും കൂടുതല്‍ സഹായം ചെയ്തിരിക്കുന്നത്.