ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ രണ്ടാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില് യു.എ.ഇ രണ്ടാം സ്ഥാനത്ത്. ഐസ്ലാന്റാണ് പട്ടികയിലെ ഒന്നാമന്. ഇറ്റലിയും ഫ്രാന്സും സിംഗപ്പൂരും ഉള്പ്പെടെ സഞ്ചാരികള്ക്ക് പ്രിയപ്പെട്ട രാജ്യങ്ങളെ പിന്തള്ളിയാണ് യു.എ.ഇ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ബ്രിട്ടന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ട്രാവല് മാഗസിനാണ് സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം. സൗത്ത് ആഫ്രിക്ക, തുര്ക്കി, തായ്ലാന്റ്, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങള്ക്കാണ് ഏറ്റവും കുറവ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത്.
 | 

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ രണ്ടാം സ്ഥാനത്ത്

ദുബായ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ രണ്ടാം സ്ഥാനത്ത്. ഐസ്‌ലാന്റാണ് പട്ടികയിലെ ഒന്നാമന്‍. ഇറ്റലിയും ഫ്രാന്‍സും സിംഗപ്പൂരും ഉള്‍പ്പെടെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങളെ പിന്തള്ളിയാണ് യു.എ.ഇ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ മാഗസിനാണ് സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഏറ്റവും കുറഞ്ഞ റേറ്റിംഗ് ലഭിച്ച രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം. സൗത്ത് ആഫ്രിക്ക, തുര്‍ക്കി, തായ്‌ലാന്റ്, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്കാണ് ഏറ്റവും കുറവ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത്.

വേള്‍ഡ് ഇക്കണോമിക് ഫണ്ട് പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ മൂന്നാം സ്ഥാനത്താണ്. ആരോഗ്യ മേഖലയും മികച്ചു നില്‍ക്കുന്നതായി മാഗസിന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നേരത്തെ യു.എ.ഇ തീരുമാനിച്ചിരുന്നു. സുരക്ഷിതമായ രാജ്യമെന്ന ഖ്യാതി സഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യമെന്ന നാണക്കേടിന് ഇന്ത്യ അര്‍ഹമായതിന് പിന്നാലെയാണ് പുതിയ റേറ്റിംഗ് പുറത്തുവന്നിരിക്കുന്നത്. മാഫിയ ഏറ്റുമുട്ടലുകള്‍ക്കും മയക്കുമരുന്ന് വ്യാപാരത്തിന്റെ കാര്യത്തിലും പേരുകേട്ട മെക്‌സിക്കോയ്ക്ക് സമാനമായ റേറ്റിംഗാണ് പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാകും.