ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് പൗരന് ജീവപരന്ത്യം തടവ് ശിക്ഷ

കഴുത്തിലും മുഖത്തും ഉള്പ്പെടെ 59 തവണയാണ് പ്രതിയെ എയ്ഞ്ചലിനെ കുത്തിയത്.
 | 
ഇന്ത്യന്‍ വംശജയായ ഭാര്യയെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് പൗരന് ജീവപരന്ത്യം തടവ് ശിക്ഷ

ലണ്ടന്‍: ഇന്ത്യന്‍ വംശജയായി ഭാര്യയെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് പൗരന് ജീവപരന്ത്യം തടവ് ശിക്ഷ. ലോറന്‍സ് ബ്രാന്‍ഡ് എന്നയാള്‍ക്കാണ് റീഡിംഗ് ക്രൗസ് കോടതി ജീപര്യന്തം ശിക്ഷ വിധിച്ചത്. 2018ലെ ക്രിസ്മസ് ദിനത്തിലാണ് ഭാര്യ എയ്ഞ്ചല മിത്തലിനെ(42) ലോറന്‍സ് അതിക്രൂരമായി കൊലപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ പീഡന സഹിക്കവയ്യാതെ എയ്ഞ്ചല്‍ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുച ഇതാണ് പ്രതിയെ പ്രകോപിതനാക്കിയത്. കഴുത്തിലും മുഖത്തും ഉള്‍പ്പെടെ 59 തവണയാണ് പ്രതിയെ എയ്ഞ്ചലിനെ കുത്തിയത്.

2006ലാണ് എയ്ഞ്ചല്‍ ബ്രാന്‍സിനെ പരിചയപ്പെടുന്നത്. പരിചയം വിവാഹത്തിലേക്ക് നീളുകയും ചെയ്തു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. സമീപകാലത്ത് ലോറന്‍സുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായ എയ്ഞ്ചല്‍ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. എയ്ഞ്ചലിനെ കുത്തുന്നതിനിടയില്‍ ഒരു കത്തി ഒടിഞ്ഞു പോയിരുന്നു. പിന്നീട് മറ്റൊരു കത്തി ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നിര്‍വ്വഹിച്ചത്.

കൊലപാതകത്തിന് ശേഷം ഇയാള്‍ തന്നെയാണ് പോലീസിനെ വിവരമറിയിക്കുന്നത്. പിന്നീട് ഇയാള്‍ കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി ലോറന്‍സ് ശാരീരികമായും മാനസികമായും എയ്ഞ്ചലയെ പീഡിപ്പിച്ചിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു.