വിമാനം ഓട്ടോപൈലറ്റിലിട്ട് കൗമാരക്കാരിയെ പീഡിപ്പിച്ച കോടീശ്വരന് 7 വര്‍ഷം തടവ്
ന്യൂജേഴ്സി: ചെറുവിമാനത്തില്‍ വെച്ച് കൗമാരക്കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കോടീശ്വരന് ഏഴ് വര്‍ഷം തടവ്. ജഴ്സി സ്വദേശി സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ എന്ന 53 കാരനാണ് ഏഴ് വര്‍ഷം തടവ് വിധിച്ചിരിക്കുന്നത്. വിമാനം പറത്താന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് 15കാരിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി കോടതി കണ്ടെത്തി. വിമാനത്തില്‍ പെണ്‍കുട്ടിയുമായി പറന്നതിന് ശേഷം ഓട്ടോപൈലറ്റ് മോഡിലിട്ടായിരുന്നു പീഡനം.
പീഡനം തുടര്‍ക്കഥയായപ്പോള്‍ പെണ്‍കുട്ടി ബന്ധുക്കളോട് ഇക്കാര്യം പറഞ്ഞു. ഇതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡനം നടന്നതായി വ്യക്തമായി. തടവിനു പുറമെ പ്രതി വന്‍തുക പിഴയായി ഒടുക്കണമെന്നും കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കുന്നു. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി പെണ്‍കുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വീട്ടില്‍ സ്വന്തമായി ഹെലിപ്പാഡും നിരവധി എയര്‍ ക്രാഫ്റ്റുകളുമുള്ള ബിസിനസുകാരനാണ് സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍. ഇയാള്‍ അവിവാഹിതനാണ്. പെണ്‍കുട്ടിയെ വിമാനത്തില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ മറ്റാരെയും ഇയാള്‍ കൂടെക്കൂട്ടാറില്ല. സോമര്‍സെറ്റ് വിമാനത്താവളത്തില്‍ നിന്നും മസാച്യുസെറ്റ്സിലെ ബാണ്സ്റ്റബിള് വിമാനത്താവളത്തിലേക്ക് പറക്കുന്നതിനടെയായായിരുന്നു ആദ്യം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് നിരവധി തവണ പീഡനം ആവര്‍ത്തിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.