10 പേര്‍ കൊല്ലപ്പെട്ട കാബൂള്‍ റോക്കറ്റ് ആക്രമണം കൈപ്പിഴയെന്ന് അമേരിക്ക; മാപ്പപേക്ഷയുമായി പെന്റഗണ്‍

 | 
Kabul Attack
10 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട കാബൂളിലെ റോക്കറ്റ് ആക്രമണത്തില്‍ ക്ഷമാപണവുമായി പെന്റഗണ്‍

10 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ട കാബൂളിലെ റോക്കറ്റ് ആക്രമണത്തില്‍ ക്ഷമാപണവുമായി പെന്റഗണ്‍. ഓഗസ്റ്റ് 9ന് നടത്തിയ റോക്കറ്റ് ആക്രമണം തങ്ങള്‍ക്കുണ്ടാ കൈപ്പിഴയാണെന്ന് പെന്റഗണ്‍ അറിയിച്ചു. സംഭവത്തില്‍ സൈനിക ജനറല്‍ കെന്നെത്ത് മക്കന്‍സി മാപ്പുചോദിച്ചു. രണ്ടു വയസുകാരി സുമയ ഉള്‍പ്പെടെ ഏഴു കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.

രണ്ട് സന്നദ്ധ പ്രവര്‍ത്തകരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ ഐഎസ്-കെ തീവ്രവാദികള്‍ക്ക് നേരെ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തിനിടെയായിരുന്നു സംഭവം. ഒരു സന്നദ്ധ പ്രവര്‍ത്തകന്റെ കാര്‍ എട്ട് മണിക്കൂറോളം പിന്തുടര്‍ന്ന ശേഷമായിരുന്നു ആക്രമണം നടത്തിയത്.

കാറില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടെന്ന സംശയത്തിലായിരുന്നു ആക്രമണം നടത്തിയത്. സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്നായിരുന്നു അമേരിക്ക പറഞ്ഞിരുന്നത്. വിമാനത്താവളത്തിന് ഭീഷണിയായ ചാവേറിന് നേരെ നടത്തിയ ആക്രമണമായിരുന്നുവെന്നും യുഎസ് അവകാശപ്പെട്ടിരുന്നു.