കളിത്തോക്ക് ചൂണ്ടിയ 17കാരിയെ പോലീസ് വെടിവെച്ച് കൊന്നു; വീഡിയോ
കാലിഫോര്‍ണിയ: പോലീസിനു നേരെ കളിത്തോക്ക് ചൂണ്ടിയ പതിനേഴുകാരിയെ പോലീസ് ഉദ്യോഗസ്ഥന് വെടിവെച്ച് കൊന്നു. ഹന്ന വില്യംസ് എന്ന പെണ്‍കുട്ടിയെയാണ് പോലീസ് വെടിവെച്ചത്. കാലിഫോര്‍ണിയയിലാണ് സംഭവമുണ്ടായത്. തോക്ക് താഴെയിടാന്‍ പറഞ്ഞത് അനുസരിക്കാന്‍ കൂട്ടാക്കാതത്തിനെത്തുടര്‍ന്നാണ് നിറയൊഴിച്ചതെന്നാണ് പോലീസ് അറിയിക്കുന്നത്. തോക്ക് യഥാര്‍ത്ഥത്തിലുള്ളതല്ലെന്ന് പോലീസിന് തിരിച്ചറിയാനും സാധിച്ചില്ല.
കയ്യില്‍ തോക്കുമായി അമിത വേഗതയില്‍ കാറോടിച്ച പെണ്‍കുട്ടിയെ പോലീസ് പിന്തുടര്‍ന്ന് തടഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയ ഹന്ന പോലീസിന് നേരെ തോക്ക് ചൂണ്ടി. ഇതോടെയാണ് തോക്ക് താഴെയിടാന്‍ പോലീസ് നിര്‍ദേശം നല്‍കിയത്. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ വെടിവെക്കുകയായിരുന്നു. ജൂലൈ 5നാണ് സംഭവമുണ്ടായത്. സംഭവത്തില്‍ വിശദീകരണവുമായി ഫുള്ളേര്‍ട്ടണ്‍ പോലീസ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.