ഇന്ത്യയില്‍ ആക്രമണത്തിന് എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

ഇന്ത്യയെ ആക്രമിക്കാന് പാകിസ്ഥാന് എഫ് 16 യുദ്ധ വിമാനങ്ങള് ഉപയോഗിച്ചതില് അന്വേഷണത്തിനൊരുങ്ങി അമേരിക്ക. വിഷയത്തില് പാകിസ്ഥാനോട് വിശദീകരണം തേടാന് അമേരിക്കന് വിദേശകാര്യ വകുപ്പ് തീരുമാനിച്ചു. വിമാനം വാങ്ങുമ്പോള് രൂപീകരിച്ച കരാര് പാകിസ്ഥാന് ലംഘിച്ചുവെന്നാണ് വിലയിരുത്തല്. പ്രതിരോധത്തിനായാണ് വിമാനം നല്കിയത്. ഇവ മറ്റൊരു രാജ്യത്തിനെതിരെ പ്രയോഗിച്ചത് കരാര് ലംഘനമാണ്.
 | 
ഇന്ത്യയില്‍ ആക്രമണത്തിന് എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ എഫ് 16 യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചതില്‍ അന്വേഷണത്തിനൊരുങ്ങി അമേരിക്ക. വിഷയത്തില്‍ പാകിസ്ഥാനോട് വിശദീകരണം തേടാന്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് തീരുമാനിച്ചു. വിമാനം വാങ്ങുമ്പോള്‍ രൂപീകരിച്ച കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. പ്രതിരോധത്തിനായാണ് വിമാനം നല്‍കിയത്. ഇവ മറ്റൊരു രാജ്യത്തിനെതിരെ പ്രയോഗിച്ചത് കരാര്‍ ലംഘനമാണ്.

എഫ് 16 ആക്രമണത്തിന് ഉപയോഗിച്ചതിനുള്ള തെളിവ് ഇന്ത്യ അമേരിക്കയ്ക്ക് നല്‍കിയിരുന്നു. എഫ് 16ല്‍ നിന്നു മാത്രം തൊടുക്കാവുന്ന അംറാം 120 മിസൈല്‍ (അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍) ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പതിച്ചിരുന്നു. എഫ് 16 ഉപയോഗിച്ചില്ലെന്ന് പാകിസ്ഥാന്‍ വാദിച്ചപ്പോഴാണ് ഇന്ത്യ തെളിവുകള്‍ പുറത്തു വിട്ടത്.

ഭീകരതയ്ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് എഫ് 16 വിമാനങ്ങള്‍ പാകിസ്ഥാന് നല്‍കിയതെന്നാണ് പെന്റഗണ്‍ അറിയിക്കുന്നത്. വിമാനങ്ങള്‍ കൈമാറിക്കൊണ്ടുള്ള കരാറില്‍ 12 നിയന്ത്രണങ്ങളും അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം മറ്റു രാജ്യങ്ങളുമായുള്ള ആയുധ വില്‍പ്പനക്കരാറുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും അമേരിക്ക അറിയിക്കുന്നു.