വാൻഗോഗിന്റെ അവസാനക്കാല പെയിന്റിംഗ് വിറ്റ് പോയത് 382 കോടി രൂപയ്ക്ക്

വിശ്വപ്രസിദ്ധനായ ചിത്രകാരൻ വിൻസന്റ് വാൻഗോഗ് അവസാന കാലത്ത് വരച്ച പ്രശസ്തമായ പെയിന്റിങ് ലേലത്തിൽ വിറ്റു പോയി. വാൻഗോഗ് അമേരിക്കൻ ലേല കമ്പനിയിൽ നിന്ന് ചൈനീസ് വ്യാപാരിയാണ് പെയിന്റിങ് സ്വന്തമാക്കിയത്.
 | 

വാൻഗോഗിന്റെ അവസാനക്കാല പെയിന്റിംഗ് വിറ്റ് പോയത് 382 കോടി രൂപയ്ക്ക്

വിശ്വപ്രസിദ്ധനായ ചിത്രകാരൻ വിൻസന്റ് വാൻഗോഗ് അവസാന കാലത്ത് വരച്ച പ്രശസ്തമായ പെയിന്റിങ് ലേലത്തിൽ വിറ്റു പോയി. അമേരിക്കൻ ലേല കമ്പനിയിൽ നിന്ന് ചൈനീസ് വ്യാപാരിയാണ് പെയിന്റിങ് സ്വന്തമാക്കിയത്.

വാൻഗോഗിന്റെ ലോക പ്രശസ്ത ചിത്രമാണ് വെയ്‌സ് വിത്ത് ഡെയ്‌സീസ് ആൻറ് പോപ്പീസ്. 1890ൽ മാനസികാരോഗ്യ കേന്ദ്രത്തിൽ വാൻഗോഗ് മരിക്കുന്നതിന് ആഴ്ച്ചകൾ മാത്രം മുമ്പാണ് ഈ ചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു. ചൈനീസ് വ്യാപാരിയായ വാങ് സോങ്ജുൻ ആണ് ചിത്രം വാങ്ങിയത്. 61.76 മില്ല്യൻ ഡോളറിനാണ് (382 കോടി രൂപ) സോങ്ജുൻ പെയിന്റിങ് സ്വന്തമാക്കിയത്. അമേരിക്കയിലെ സോത്ത്‌ബൈ ലേലക്കമ്പനിയാണ് ചിത്രം വിറ്റത്. സോത്ത്‌ബൈ ഈ ചിത്രം സ്വന്തമാക്കിയത് 50 മില്ല്യൻ ഡോളറിനായിരുന്നു. എന്നാൽ ഇതിലും വിലമതിക്കുന്നുണ്ട് വാൻഗോഗ് പെയിന്‌റിങുകൾ എന്ന് ചിത്രം സ്വന്തമാക്കിയ ശേഷം സോങ്ജുൻ പറഞ്ഞു.

എറ്റവും ഉയർന്ന ലേലത്തുകക്ക് വിറ്റു പോയ വാൻഗോഗ് പെയിന്റിങ് ആണ് ഇത്.