വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; ഫ്‌ലോറിഡയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വീഡിയോ ഗെയിം ടൂര്ണമെന്റിനിടെ വെടിവെപ്പില് മൂന്ന് പേര് കൊല്ലപ്പെട്ടു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 1 പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില് ഒരാളുടെ നില അതീവ ഗുരുതരമാണ്. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ് സംഭവം. ടൂര്ണമെന്റ് കാണാനെത്തിയവര്ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ അക്രമി വെടിയുതിര്ക്കുകയായിരുന്നു.
 | 

വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; ഫ്‌ലോറിഡയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. 1 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ടാണ് സംഭവം. ടൂര്‍ണമെന്റ് കാണാനെത്തിയവര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

ആക്രമണം നടത്തിയ ശേഷം വെടിയുതിര്‍ത്തയാള്‍ സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ടോടെ തോക്കുമായി ടൂര്‍ണമെന്റ് നടക്കുന്ന ജാക്സണ്‍വില്ലയിലെ മാളിലെത്തിയ ഡേവിഡ് കട്സ് എന്ന 24കാരന്‍ പൊടുന്നനെ വെടിവെക്കുകയായിരുന്നു. ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കൂട്ടിയിടിച്ചും ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് സൂചന. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയായണെന്ന് പോലീസ് വ്യക്തമാക്കി. അക്രമി ടൂര്‍ണമെന്റിലെ ഒരു മത്സാരാര്‍ത്ഥിയായിരുന്നു. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.