ബാങ്കുകള്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തയ്യാറാണെന്ന് വിജയ് മല്യ

ബാങ്കുകള്ക്ക് മുഴുവന് പണവും തിരികെ നല്കാന് തയ്യാറാണെന്ന് വിജയ് മല്യ. പണം മുഴുവന് തിരിച്ചടക്കാമെന്നും സ്വീകരിക്കാന് ബാങ്കുകള് തയ്യാറാകണമെന്നുമാണ് മല്യ ട്വീറ്റ് ചെയ്തത്. മല്യയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തില് ബ്രിട്ടീഷ് കോടതി വിധി പുറപ്പെടുവിക്കാനിരിക്കെയാണ് മല്യ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.
 | 
ബാങ്കുകള്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തയ്യാറാണെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി: ബാങ്കുകള്‍ക്ക് മുഴുവന്‍ പണവും തിരികെ നല്‍കാന്‍ തയ്യാറാണെന്ന് വിജയ് മല്യ. പണം മുഴുവന്‍ തിരിച്ചടക്കാമെന്നും സ്വീകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നുമാണ് മല്യ ട്വീറ്റ് ചെയ്തത്. മല്യയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ബ്രിട്ടീഷ് കോടതി വിധി പുറപ്പെടുവിക്കാനിരിക്കെയാണ് മല്യ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്റര്‍ സന്ദേശങ്ങളിലാണ് മല്യയുടെ പുതിയ വാഗ്ദാനം. വായ്പ തിരിച്ചടക്കുന്നതും തന്നെ കൈമാറുന്നതും രണ്ട് വിഷയമാണെന്നും അത് നിയമപരമായി നടക്കട്ടെയെന്നും മല്യ പറയുന്നു. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടക്കാന്‍ താന്‍ തയ്യാറാണ്. അത് സ്വീകരിക്കണമെന്ന് സര്‍ക്കാരിനോടും ബാങ്കുകളോടും അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ അതിന് കാരണമെന്താണെന്നും ഒരു സന്ദേശത്തില്‍ മല്യ ചോദിക്കുന്നു.

ഏവിയേഷന്‍ ഇന്ധനത്തിന്റെ വില ഉയര്‍ന്നപ്പോള്‍ കിംഗ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ്ടം പെരുകി, ബാങ്കുകളില്‍ നിന്നെടുത്ത വായ്പാത്തുക അങ്ങനെയാണ് പോയത്. തുക മുഴുവന്‍ തിരിച്ചടക്കാന്‍ തയ്യാറാണെന്നും അത് സ്വീകരിക്കണമെന്നും രണ്ടാമത്തെ ട്വീറ്റില്‍ മല്യ പറയുന്നു.

രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പാ തട്ടിപ്പുകാരനായി ചിത്രീകരിക്കുന്നുവെന്നാണ് മൂന്നാമത്തെ ട്വീറ്റിലെ ആരോപണം. താന്‍ കര്‍ണാടക ഹൈക്കോടതിയില്‍ അടക്കം പണം തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ച കത്തിലും പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നുവെന്നും മല്യ പറയുന്നു.

മൂന്നു ദശാബ്ദത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ബിവറേജസ് ഗ്രൂപ്പ് നടത്തി പൊതുഖജനാവിലേക്ക് ആയിരക്കണക്കിന് കോടിയാണ് സംഭാവന നല്‍കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഇപ്രകാരം ഖജനാവിലേക്ക് സംഭാവന നല്‍കിയ കമ്പനിയാണെന്ന അവകാശവാദവും മല്യ ഉയര്‍ത്തുന്നുണ്ട്.

വായ്പകള്‍ തിരിച്ചടക്കാത്തതിന് ബാങ്കുകള്‍ നടപടി തുടങ്ങിയപ്പോള്‍ 2016ലാണ് മല്യ നാടുവിട്ടത്. യുകെയില്‍ കഴിയുന്ന മല്യയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ യുകെ കോടതി അഞ്ചു ദിവസത്തിനകം വിധി പറയും.