ദുബായ് ജയിലില്‍ അധിക ഭക്ഷണം നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് തടവ്

ജയിലില് അധിക ഭക്ഷണം നല്കുന്നതിനായി തടവുകാരനില് നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് തടവു ശിക്ഷ. ജയിലുകളില് ഭക്ഷണം എത്തിക്കുന്നതിന് കരാറെടുത്ത കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ 23 കാരനാണ് ശിക്ഷ ലഭിച്ചത്. ജയിലില് അനുവദനീയമായതിലും അധികം ഭക്ഷണം ലഭിക്കുന്നതിനായി അറബ് വംശജനായ തടവുകാരന് നല്കിയ 110 ദിര്ഹത്തിന്റെ റീച്ചാര്ജ് കാര്ഡാണ് കൈക്കൂലിയായി കണക്കാക്കിയത്. മൂന്നു മാസത്തെ തടവും 5000 ദിര്ഹം പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധിക്കു ശേഷം ഇയാളെ നാടുകടത്തും.
 | 

ദുബായ് ജയിലില്‍ അധിക ഭക്ഷണം നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് തടവ്

ദുബായ്: ജയിലില്‍ അധിക ഭക്ഷണം നല്‍കുന്നതിനായി തടവുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇന്ത്യക്കാരന് തടവു ശിക്ഷ. ജയിലുകളില്‍ ഭക്ഷണം എത്തിക്കുന്നതിന് കരാറെടുത്ത കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ 23 കാരനാണ് ശിക്ഷ ലഭിച്ചത്. ജയിലില്‍ അനുവദനീയമായതിലും അധികം ഭക്ഷണം ലഭിക്കുന്നതിനായി അറബ് വംശജനായ തടവുകാരന്‍ നല്‍കിയ 110 ദിര്‍ഹത്തിന്റെ റീച്ചാര്‍ജ് കാര്‍ഡാണ് കൈക്കൂലിയായി കണക്കാക്കിയത്. മൂന്നു മാസത്തെ തടവും 5000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധിക്കു ശേഷം ഇയാളെ നാടുകടത്തും.

നിയമവിരുദ്ധമായി ജയിലില്‍ സൗകര്യങ്ങള്‍ നല്‍കാനായി കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായത്. മാബൈല്‍ റീചാര്‍ജ് കാര്‍ഡുകള്‍ കൈക്കൂലിയായി വാങ്ങി ഇയാള്‍ അധിക ഭക്ഷണം തടവുകാര്‍ക്ക് നല്‍കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് 20 ദിവസത്തോളം ഇയാളെ നിരീക്ഷിച്ചു. പിന്നീട് ഇയാളെ കുടുക്കുന്നതിനായി ഒരു തടവുകാരനെ അധികൃതര്‍ നിയോഗിച്ചു. തനിക്ക് കൂടുതല്‍ ഭക്ഷണം വേണമെന്നും അതിനായി പണം നല്‍കാമെന്നും തടവുകാരന്‍ യുവാവിനെ അറിയിച്ചു. യുവാവ് ഇത് സമ്മതിച്ചു. ഇക്കാര്യം ജയില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു.

പ്രത്യേകം അടയാളപ്പെടുത്തിയ 110 ദിര്‍ഹത്തിന്റെ റീച്ചാര്‍ജ് കാര്‍ഡാണ് തടവുകാരന് അധികൃതര്‍ നല്‍കിയത്. പിറ്റേന്ന് ഉച്ചഭക്ഷണത്തിന്റെ സമയത്ത് ഈ റീച്ചാര്‍ജ് കാര്‍ഡ് വാങ്ങി ഇയാള്‍ തടവുകാരന് കൂടുതല്‍ ഭക്ഷണം നല്‍കി. തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.