ശ്രീലങ്ക സ്‌ഫോടനം; മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന് കൊല്ലപ്പെട്ടതായി സ്ഥിരീകരണം.
 | 
ശ്രീലങ്ക സ്‌ഫോടനം; മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

കൊളംബോ: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സഹ്‌റാന്‍ ഹാഷിം എന്ന ഇയാള്‍ ഷാന്‍ഗ്രി ലാ ഹോട്ടലില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഇക്കാര്യം സ്ഥിരീകരിച്ചു.

ഈസ്റ്റര്‍ ദിവസം പള്ളികളിലും ഹോട്ടലുകളിലുമായി നടന്ന സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സഹ്‌റാന്‍ ഹാഷിമിനായുള്ള തെരച്ചില്‍ നടന്നു വരികയായിരുന്നു. ഇതിനിടെയാണ് ഇയാളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരണം ഉണ്ടാകുന്നത്.

ആക്രമണത്തിന് ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ഐസിസ് പുറത്തു വിട്ട വീഡിയോയില്‍ ഹാഷിമും ഉണ്ടായിരുന്നു. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് ശ്രീലങ്കയില്‍ സ്‌ഫോടന പരമ്പര നടത്തിതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്ത്യ ശ്രീലങ്കയ്ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.