സംഗീത പരിപാടിയിലേക്ക് ആഞ്ഞടിച്ച് കൂറ്റന്‍ സുനാമിത്തിര; വീഡിയോ കാണാം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ 168 പേരുടെ മരണത്തിന് ഇടയാക്കിയ സുനാമി ആഞ്ഞടിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങള് പുറത്ത്. സുണ്ടയില് നടന്ന ഒരു സംഗീത പരിപാടിയിലേക്ക് സുനാമിത്തിര ആഞ്ഞടിക്കുന്നതിന്റെ ദൃശ്യമാണ് വൈറലായത്. ബീച്ചിന് സമീപം ഒരുക്കിയ വേദിയുടെ പിന്നില് നിന്ന് തിരയടിക്കുകയായിരുന്നു. ഈ പരിപാടി നടന്ന സ്ഥലത്തു നിന്ന് 17 പേരെ കാണാതായിട്ടുണ്ട്. പരിപാടി അവതരിപ്പിച്ച ഗായകനും കാണാതായവരില് പെടുന്നു.
ക്രാക്കത്തോവ അഗ്നിപര്‍വതത്തിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്നാണ് സുനാമിയുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതാണ് വന്‍തോതില്‍ ആള്‍നാശത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന കെട്ടിടങ്ങളില്‍ നൂറുകണക്കിനു പേര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. നിരവധി പേരെ കാണാതാകുകയും 700ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം